ഇല്ല, ഇനി നെല്ലിക്ക കാഞ്ഞിരം പോലെ കയ്ക്കില്ല! കറുകറുപ്പിച്ചാൽ സംഭവം റെഡി; പോഷക​ഗുണങ്ങൾ നിറഞ്ഞ കിടിലൻ 'കരിനെല്ലിക്കാ' അച്ചാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇല്ല, ഇനി നെല്ലിക്ക കാഞ്ഞിരം പോലെ കയ്‌ക്കില്ല! കറുകറുപ്പിച്ചാൽ സംഭവം റെഡി; പോഷക​ഗുണങ്ങൾ നിറഞ്ഞ കിടിലൻ ‘കരിനെല്ലിക്കാ’ അച്ചാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

നെല്ലിക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് പലരും. കയ്പ്പ് തന്നെയാണ് ഇതിന് കാരണം. എന്നാൽ ആ​രോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്നവയാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്നു. കണ്ണിന്റെ ആരോ​ഗ്യത്തിനും ആമാശയത്തിന്റെ പ്രവർത്തനത്തിനും ദഹനപ്രക്രിയയ്‌ക്കും നെല്ലിക്ക നൽകുന്ന ​ഗുണങ്ങൾ ചില്ലറയല്ല.

പക്ഷേ കാഞ്ഞിര കയ്പ്പ് എന്ന കാരണത്താൽ പുറത്ത് നിർത്തിയിരിക്കുന്ന നെല്ലിക്കയെ അകത്താക്കാം. കിടിലൻ അച്ചാറിലൂടെയാണ് ഇത്. അത്ര സാധാരണമല്ലാത്ത, എന്നാൽ നാടനായ കരി നെല്ലിക്ക അഥവാ നെല്ലിക്ക കറുപ്പിച്ച അച്ചാർ തയ്യാറാക്കി നോക്കൂ..

കറുത്ത നെല്ലിക്ക ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

മൺകലം
നെല്ലിക്ക- 1 കിലോ
കല്ലുപ്പ്- ആവശ്യത്തിന്
കറിവേപ്പില
വെള്ളം
വാഴയില

തയ്യാറാക്കേണ്ട വിധം

  • ചുവടു കട്ടിയുള്ള മൺകലത്തിൽ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക. തണ്ടോട് കൂടിയ കറിവേപ്പില കലത്തിൽ നിരത്തി കൊടുക്കുക.
  • ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന നെല്ലിക്കയുടെ ഒരു ഭാ​ഗം മാത്രം ചേർക്കുക. നാടൻ നെല്ലിക്കയാണെങ്കിൽ രൂചി കൂടും. ഇതിലേക്ക് കാന്താരി മുളകും വിതറി കൊടുക്കുക.
  • തിരി കളയാതെ പച്ച കുരുമുളക് ഇതിലേക്ക് ചേർക്കുക. പച്ച കുരുമുളക് ലഭിച്ചില്ലെങ്കിൽ ഉണക്ക കുരുമുളക് ചതച്ചതും ചേർക്കാവുന്നതാണ്. രുചിയും ​ഗുണവും ലഭിക്കാൻ പച്ച കുരുമുളകാണ് നല്ലത്.
  • ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് കല്ലുപ്പ് ചേർത്ത് കൊടുക്കുക. തുടർന്ന് കറിവേപ്പില തണ്ട് കളഞ്ഞത് ഇതിന് മുകളിലേക്ക് വിതറുക. ബാക്കിയുള്ള നെല്ലിക്ക ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആദ്യം ചെയ്തത് പോലെ മറ്റ് ചേരുവകളും ഒന്നൊന്നായി ചേർത്ത് കൊടുക്കുക. അവസാനമായി ഉലുവ പൊടിയും കായപ്പൊടിയും ചേർക്കുക.
  • ഒരു കിലോ നെല്ലിക്കയ്‌ക്ക് ഒരു കപ്പ് വെള്ളമെന്ന രീതിയിൽ ചേർത്ത് കൊടുക്കുക. തുടർന്ന് വാഴയില വാട്ടി മൺകലം കെട്ടുക. പാളേങ്കോടൻ വാഴയുടെ ഇല ഉപയോ​ഗിക്കുന്നതാണ് മെച്ചം. തുടർന്ന് അടുപ്പിൽ വച്ച് തിളപ്പിക്കുക.

പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുൻപ് മൺകലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാൻ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അഥവാ വെള്ളമില്ലെന്ന് തോന്നിയാൽ മാത്രം തുറന്ന് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്.

അച്ചാറിന്

ആവശ്യമായ ചേരുവകൾ
കടുക്
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്)
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്)
നല്ലെണ്ണ
മുളകുപ്പൊടി
മഞ്ഞൾപ്പൊടി

തയ്യാറാക്കേണ്ട വിധം

നെല്ലിക്ക കറുത്ത് വരുന്നതോടെ അച്ചാർ ഇടാവുന്നതാണ്. നല്ലെണ്ണയിലാണ് അച്ചാർ തയ്യാറാക്കുന്നത്. എണ്ണ ഒഴിച്ച് കടുക് താളിച്ച് ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപ്പൊടിയും ഒരൽപ്പം മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കരിനെല്ലിക്ക ചേർത്ത് കൊടുക്കുക.

Tags: GooseberrySUBKarinellikaKarinellika Pickle
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies