സംസ്ഥാന സർക്കാർ അധഃപതിച്ചു; ബിജെപിയുടെ പദയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും: സുരേഷ് ​ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാർ അധഃപതിച്ചു; ബിജെപിയുടെ പദയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കേരള പദയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി. തിരുവന്തപുരത്ത് പദയാത്രയ്‌ക്ക് പരിസമാപ്തിയാകുമ്പോൾ കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും. അധമ രാഷ്‌ട്രീയ വിഭാഗം ഭയക്കുന്നത് ബിജെപിയേയോ കെ സുരേന്ദ്രനേയോ എൻഡിഎ സഖ്യത്തെയോ അല്ലെന്നും ജനങ്ങളെയും ജന പിന്തുണയെയുമാണ് ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

പദയാത്രയ്‌ക്ക് കേരളത്തിലെ ജനങ്ങളുടെ മുൻബലവും പിൻബലവുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയായിട്ടാണ് പദയാത്ര ആരംഭിച്ചതെന്നാണ് ഞാൻ കരുതുന്നത്. ഈ യാത്രയിൽ ഇവിടുത്തെ ജനങ്ങൾ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കാത്തുസൂക്ഷിക്കുന്നത്. ഇത് നിറവേറ്റുന്ന ഒരു മോദി പദയാത്രയാണ് കേരള പദയാത്ര. അധമ രാഷ്‌ട്രീയ ഭരണത്തിനെതിരെയുള്ള ആരോപണങ്ങൾ കൂരമ്പ് പോലെ ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതൊന്നും കേട്ടാൽ പെറ്റ തള്ളയുടെ തള്ള സഹിക്കില്ല എന്നു പറയുന്ന അവസ്ഥ കേരളത്തിലെ ഭരണ രാജാക്കന്മാർ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവർ സുഖിക്കട്ടെ. ഇതുകൊണ്ടൊന്നും അവസാനിക്കില്ല. – സുരേഷ് ഗോപി പറഞ്ഞു.

പല ദിവസങ്ങളിലായി കേരളത്തിന്റെ പ്രഥമ പൗരന് തെരുവിൽ വണ്ടിയിലോ അല്ലാതെയോ പെരുമാറാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഭരണം എത്തിയിട്ടുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി പറയേണ്ടതുണ്ടോ? സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്ന് കരുതുന്നതായി ഗണിച്ചും കേസെടുക്കുകയാണ്.

കഴിഞ്ഞ പത്തു വർഷം കൊണ്ട് യാഥാർത്ഥ വിശ്വ പൗരൻ നരേന്ദ്രമോദി ഭാരതത്തിലൂടെ ലോകത്തിന് വേണ്ടി എന്ത് സംഭാവന ചെയ്തുവെന്ന കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ലോകനേതാക്കൾ പോലും അംഗീകരിച്ച വ്യക്തിയാണ് നരേന്ദ്രമോദി. ഈ ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.

37,000 കോടി രൂപയാണ് കേരളത്തിലെ കർഷകർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി കേന്ദ്രസർക്കാർ നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും കൂലിയും ഇതുപോലെ തന്നെ വിതരണം ചെയ്യണം. അവരുടെ കൂലിയിൽ നിന്ന് പങ്കുതട്ടുന്ന ഒത്തിരി ലോക്കൽ നേതാക്കൾ നമ്മുടെ നാട്ടിലുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായി വേതനം കൊടുക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കേന്ദ്രത്തിനെതിരെ തിരിഞ്ഞു. എന്നാൽ കൃത്യമായ കണക്ക് കൊടുത്തപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. കണക്കെവിടയെന്ന് നമുക്ക് പിണറായി വിജയനോട് ചോദിക്കാൻ എളുപ്പമാണ്. മോദിയുടെ നെഞ്ചത്തേക്ക് വരാമെന്ന് കരുതരുത്. അതിന് നിൽക്കുന്ന ഓട്ട ചങ്കോ പരട്ട ചങ്കോ അല്ല നരേന്ദ്രമോദിയെന്ന് പിണറായി വിജയനും പാർട്ടി പ്രവർത്തകരും വിചാരിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Tags: PinarayiSURESHGOPIPadayathra
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies