വലിയ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എല്ലാ അടുക്കളയിലെയും സ്ഥിരം പച്ചക്കറിയാണ് വഴുതന. എല്ലാ സീസണിലും വിളവ് തരുന്നവായണ് ഇവ. എന്നാൽ ചിലർക്കെങ്കിലും ഇതിന്റെ രുചി ഇഷ്ടില്ല. എന്നാൽ കാണാൻ അഴകുള്ള പോലെ തന്നെ ഗുണങ്ങളും അത്ര തന്നെയുണ്ട്. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് വഴുതന. ഭക്ഷണത്തിൽ വഴുതന ഉൾപ്പെടുത്തിയാലുള്ള അഞ്ച് ഗുണങ്ങൾ ഇതാ..
1) ആന്റിഓക്സിഡന്റുകളുടെ കലവറ
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാക്കുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വഴുതന സഹായിക്കുന്നു. ഗുരുതരമായ പല രോഗങ്ങളിൽ നിന്നും രക്ഷ നൽകുന്നതിൽ വഴുതന സഹായിക്കുന്നു. മാനസിക സമ്മർദ്ദം, ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവയെ ലഘൂകരിക്കാൻ വഴുതനയ്ക്ക് കഴിയുന്നു. വാർദ്ധക്യത്തെ ചെറുക്കാനും വിട്ടുമാറാത്ത രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കാനും വഴുതന ശീലമാക്കാം.
2) ഹൃദയാരോഗ്യത്തിന്
നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ് വഴുതന. കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദത്തെയും കുറയ്ക്കുന്നു. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
3) ശരീരഭാരം നിയന്ത്രിക്കാൻ
കലോറി കുറഞ്ഞതും നാരുകളാൽ സമ്പന്നവുമാണ് വഴുതന. ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വയറുനിറഞ്ഞത് പോലെ തോന്നിക്കും. വിശപ്പിനെ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
4) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
പ്രമേഹ രോഗികൾക്ക് കണ്ണും പൂട്ടി കഴിക്കാവുന്നതാണ് വഴുതന. ഇതിലെ സംയുക്തങ്ങൾ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ശീലമാക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു.
5) മെച്ചപ്പെട്ട ദഹനത്തിന്
നാരുകൾ ധാരാളമുള്ളതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.