ഇസ്ലാമിക ഭീകരവാദം; ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോള്‍ തന്നെ ഈ ഭീകരക്കൂട്ടത്തെ തളച്ചിരുന്നേൽ രൺജിത്തിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക ഭീകരവാദം; ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോള്‍ തന്നെ ഈ ഭീകരക്കൂട്ടത്തെ തളച്ചിരുന്നേൽ രൺജിത്തിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് കോടതി വിധി സ്വാ​ഗതം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ‌‌ഈ ഹീനമായ കൊലപാതകമെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നിരപരാധിയായ ഒരു മനുഷ്യനെ കുടുംബത്തിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തിയ നരാധമന്‍മാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന കോടതി വിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നു. മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വധശിക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ മനസിലാക്കണം. ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോള്‍ തന്നെ ഈ ഭീകരക്കൂട്ടത്തെ തളച്ചിരുന്നെങ്കില്‍ രണ്‍ജീത്തിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.”അരിയും മലരും കുന്തിരിക്കവും വാങ്ങിക്കോ”എന്ന് മതഭീകരവാദികൾ ഭീഷണിപ്പെടുത്തില്ലായിരുന്നു. എന്നാൽ കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ തണലില്‍ അവര്‍ തഴച്ചുവളര്‍ന്നു.

പട്ടാപ്പകല്‍ മാരകായുധങ്ങളുമായി ഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ ആഭ്യന്തരവകുപ്പ് ആര്‍ക്കൊപ്പം എന്നത് രൺജീത് വധത്തില്‍ തെളിഞ്ഞു. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഇച്ഛാശക്തിയുള്ളൊരു ഭരണകൂടം, പിഎഫ്ഐയെന്ന രാജ്യവിരുദ്ധസംഘടനയെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ ഇക്കൂട്ടര്‍ക്ക് കാവല്‍ നില്‍ക്കുന്നു. അങ്ങനെയാണ് കൈവെട്ട് കേസിലെ പ്രതി13 വര്‍ഷം കണ്ണൂരില്‍ സുഖമായി ജീവിച്ചത്. മതഭീകരവാദത്തെ നിസാരവല്‍ക്കരിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും കേരളം തിരിച്ചറിയണം- മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: ranjith sreenivasan
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies