അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് : മുഷീർ ഷോയിൽ കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യ; ജയം 214 റൺസിന്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് : മുഷീർ ഷോയിൽ കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യ; ജയം 214 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ബെനോനി: അണ്ടർ 19 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ സിക്‌സ് പോരാട്ടത്തിൽ ഇന്ത്യൻ യുവനിരയ്‌ക്ക് തകർപ്പൻ ജയം. ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 214 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓൾറൗണ്ടർ മുഷീർ ഖാന്റെ തീപ്പൊരി പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. മത്സരത്തിൽ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളുമാണ് താരം നേടിയത്. സ്‌കോർ- ഇന്ത്യ 295/ 8; ന്യൂസിലൻഡ് 81

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ന്യൂസിലൻഡിന്റെ പ്രതീക്ഷകളെ തകർക്കുന്ന വിധമായിരുന്നു യുവനിരയുടെ പ്രകടനം. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണർമാർ നൽകിയത്. ഓപ്പണറായി ഇറങ്ങിയ ആദർശ് സിംഗിന്റെ (52) അർദ്ധ സെഞ്ച്വറിയും മൂന്നാമനായി ഇറങ്ങിയ മുഷീർ ഖാന്റെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 126 പന്തുകൾ നേരിട്ട മുഷീർ 13 ബൗണ്ടറികളും 3 സിക്‌സറുകളുമടക്കം 131 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. നായകൻ ഉദയ് സഹാറൻ (34), ആരവല്ലി ആവനിഷ് (17), സച്ചിൻ ദാസ് (15), പ്രിയാൻഷു മോലിയ (10), അർഷിൻ കുൽക്കർണി (9), മുരുകൻ അഭിഷേക് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നമൻ തിവാരി (3), രാജ് ലിംബാനി (2) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി മസൻ ക്ലർക്ക് നാല് വിക്കറ്റുകൾ വീഴ്‌ത്തി.

ഇന്ത്യയുടെ ബോളിംഗ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ന്യൂസിലൻഡ് ബാറ്റർമാർക്കായില്ല. നായകൻ ഓസ്‌കാർ ജാക്‌സനാണ് (19) ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ. എന്നാൽ മുഷീർ ഖാൻ ജാക്‌സനെയും അനായാസം പുറത്താക്കി. പിന്നീട് ഒരു വമ്പൻ പരാജയം ഒഴിവാക്കാനാണ് കിവികൾ ശ്രമിച്ചത്. എന്നാൽ അതിനും ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. മത്സരത്തിൽ കേവലം 81 റൺസിന് ന്യൂസിലാൻഡ് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യ മത്സരത്തിൽ 214 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.

19 റാക് കമ്മിംഗ് (16), അലക്സ് തോപ്സൺ (12) ജെയിംസ് നെൽസൺ (10) സ്നേഹിത് റെഡ്ഢി (0), ടോം ജോൺസ് (0), റയാൻ സർഗാസ് (0), എവാൾഡ് ഷ്ര്യൂഡർ (7), ഒളിവർ തെവാത്തിയ (7), സ്റ്റാക്പോൾ (5) എന്നിവരാണ് പുറത്തായ താരങ്ങൾ. മാസൻ ക്ലാർക്ക് (0) പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നാല് വിക്കറ്റുകൾ വീഴ്‌ത്തി. രാജ് ലിംബാനി, മുഷീർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നമൻ തിവാരി, അർഷിൻ കുൽക്കർണി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: Indiamusheer khan
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies