'ഒരു കിയാ കാർ, വെറും 35 ലക്ഷം രൂപ, ഇതാണോ ഇത്ര വലിയ കാര്യം'? മുഖ്യമന്ത്രിക്ക് വാഹനം വാങ്ങിയതിനെ നിസാരവത്കരിച്ച് ധനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു കിയാ കാർ, വെറും 35 ലക്ഷം രൂപ, ഇതാണോ ഇത്ര വലിയ കാര്യം’? മുഖ്യമന്ത്രിക്ക് വാഹനം വാങ്ങിയതിനെ നിസാരവത്കരിച്ച് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 35 ലക്ഷം രൂപ മുടക്കി കാർ വാങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. 35 ലക്ഷം രൂപ മുടക്കി ഒരു കിയ കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ക്ലിഫ് ഹൗസിലെ കാലി തൊഴുത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയത് മുഖ്യമന്ത്രിയല്ലെന്നും മന്ത്രി പറഞ്ഞു.

കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് സർക്കാരിന്റെ ധൂർത്തുകൾ. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് കരയുന്നതിനിടെയാണ് ധനമന്ത്രിയുടെ വിശദീകരണം. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന വാദം ഉന്നയിച്ചായിരുന്നു കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാർ പുതുതായി വാങ്ങിയത്. ആറ് മാസം മുൻപ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾക്ക് പുറമേയാണ് കഴിഞ്ഞ ജൂണിൽ, സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം കിയ കാർ വാങ്ങിയത്.

കേന്ദ്രത്തിൽ നിന്ന് 57,000 കോടി രൂപ കിട്ടാനുണ്ടെന്നാണ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്. ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ലെന്നും എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കരുതി കാര്യങ്ങൾ ആകെ നിലയ്‌ക്കുന്ന സാഹചര്യമില്ലെന്നും ധനമന്ത്രി മറുപടി പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ​ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചട്ടിക്കട്ടപ്പാറ സ്വദേശി ജോസഫ് ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ ന്യായീകരണം. ക്ഷേമപെൻഷൻ ലഭിക്കാതെ തെരുവിൽ പിച്ചച്ചട്ടിയുമായി ഇറങ്ങിയ മറിയകുട്ടിയുടെ ഹർജിയിൽ കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം തന്നെ സാമ്പത്തിക പ്രതിസന്ധി എന്നായിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ‌ എല്ലാം നല്ല രീതിയിലാണ് നടക്കുന്നതെന്ന വാദം.

Tags: Pinarayi VijayanKN BALAGOPALKia Karnival
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies