ന്യൂഡൽഹി: ടിപ്പു സുൽത്താന്റെ ചിത്രത്തിന് ചെരുപ്പുമാലയിട്ട് ജനങ്ങൾ. കർണാടയിലെ റായ്ച്ചൂർ ജില്ലയിലാണ് സംഭവം. എന്നാൽ ഇതിൽ പ്രകോപിതരായ മുസ്ലീം സമൂഹം സംഭവസ്ഥലത്തേക്ക് പ്രതിഷേധവുമായെത്തി. സിർതാർ ടൗണിൽ ടയർ കത്തിച്ചും മറ്റും കനത്ത പ്രക്ഷോഭമാണ് മുസ്ലീം വിഭാഗക്കാർ ഉയർത്തിയത്. സംഭവത്തിൽ ഇടപെട്ട പോലീസ് ടിപ്പുവിന്റെ ചിത്രത്തിൽ നിന്നും ചെരുപ്പുമാല മാറ്റുകയും കേസെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. ചെരുപ്പുമാലയിട്ട അജ്ഞാതർക്കെതിരെ സിർവാർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടിപ്പുവിന്റെ പേരിൽ സംസ്ഥാനത്ത് പ്രതിഷേധമുണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നൽകുമെന്ന പ്രപ്പോസൽ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബായ അവതരിപ്പിച്ച ഘട്ടത്തിൽ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് തീരുമാനത്തിൽ നിന്ന് കോൺഗ്രസ് എംഎൽഎ പിന്മാറുകയായിരുന്നു.