റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഹുവാ മാജി. സോറൻ ഇഡി ഉദ്യോഗസ്ഥരോടൊപ്പം ഗവർണറെ കാണാൻ പോയതായും ഇന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാജി മാദ്ധ്യമങ്ങോളോട് പറഞ്ഞു.
ഖനന കുംഭകോണ കേസിലാണ് സോറനെ ഇഡി ചോദ്യം ചെയ്തത്. സോറന്റെ വസതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇഡി ഉദദ്യോഗസ്ഥർ സോറന്റെ വസതിയിൽ നിന്നും മടങ്ങി. ഇതിനിടെ രാജ്ഭവനിലെത്തിയ ജെഎംഎം എംഎൽഎമാർ ഗവർണറെ കണ്ട് ചംപൈ സോറന് പിന്തുണ പ്രഖ്യാപിച്ചു.