ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് വരാഹം. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തിൽ സുരേഷ് ഗോപി എത്തുക. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
View this post on Instagram
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം പങ്കുവച്ചത്. ലൊക്കേഷനിൽ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചു. ഗുരു സോമസുന്ദരം അടക്കമുള്ള താരങ്ങളും ചിത്രീകരണത്തിന് എത്തിയിരിക്കുകയാണ്. വരാഹത്തിന്റെ ആദ്യ ഷെഡ്യൂൾ കൊച്ചിയിലായിരുന്നു.
സുരേഷ് ഗോപിയുടെ കരിയറിലെ 257 -ാമത്തെ ചിത്രമാണ് വരാഹം. നവ്യാ നായരാണ് ചിത്രത്തിലെ നായിക. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്നും സഞ്ജയ് പടിയൂർ എന്റർടെൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.