വിദ്യാഭ്യാസ മേഖല കഴിഞ്ഞ ദശകത്തിൽ പരിവർത്തനപ്പെട്ടുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു
10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. 54 ലക്ഷം യുവാക്കളെ നൈപുണ്യ പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകളും സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.