2024 ഫെബ്രുവരി 04 മുതൽ ഫെബ്രുവരി 10 വരെയുള്ള (1199 മകരം 21 - മകരം 27 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ഫെബ്രുവരി 04 മുതൽ ഫെബ്രുവരി 10 വരെയുള്ള (1199 മകരം 21 – മകരം 27 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 02:00 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

ആറന്മുള ക്ഷേത്രത്തിൽ ആറാട്ട്, പ്രദോഷം, അമാവാസി ഒക്കെയും ഈ ആഴ്ചയിലാണ്.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
പരീക്ഷണകാലം ആയിരിക്കും ഈ വാരം, പണമിടപാടുകളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ജോലിസ്ഥലത്ത് തൻ്റേതല്ലാത്ത കാരണത്താൽ കുറ്റാരോപിതൻ ആവാൻ സാധ്യതയുണ്ട് . ഭക്ഷ്യവിഷബാധ സൂക്ഷിക്കുക. അനാവശ്യ മടി, അനാവശ്യ ദേഷ്യം, അനാവശ്യ കൂട്ടുകെട്ടുകൾ ഒക്കെയും ഒഴിവാക്കേണ്ട കാലം ആണ്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ബിസിനസ്സുകാർക്ക് വിചാരിക്കാത്ത സാമ്പത്തിക ലാഭം ഉണ്ടാവുന്ന വാരമാണ്. രാശ്യാധിപനെ പ്രീതിപ്പെടുത്താൻ പറ്റിയ സമയമാണ്. എന്നിരുന്നാലും അപ്രതീക്ഷിതമായി ചില സുഹൃത്തുക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം സാമ്പത്തിക നഷ്ടം സംഭവിക്കും. ദാമ്പത്യ ഐക്യം ഉണ്ടാവും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിധി ഉണ്ടാവും. ശത്രുക്കളായിരുന്നവരുടെ അധഃപതനം കാണാൻ ഇടയാകും. വാഹന ഭാഗ്യം,വിവാഹ യോഗം, ധന നേട്ടം എന്നിവ ഉണ്ടാവും. വിവാഹതടസം നേരിടുന്നവർക്ക് പരിഹാരം ചെയ്യതാൽ അനുകൂല ഫലം ലഭിക്കുന്ന സമയം ആണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
വാരാദ്യം മാനസിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും ഭക്ഷണ സുഖം, ശരീര സുഖം, സാമ്പത്തിക ലാഭം, പ്രശസ്തി എന്നിവ വന്നു ചേരുന്ന വാരമാണ്. എന്നിരുന്നാലും വാഹനങ്ങൾ ഉപയോഗിക്കുന്നവർ അത് കൈകാര്യം ചെയ്യുമ്പോൾ വളരെയധികം സൂക്ഷിക്കുക.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. സഞ്ചാരശീലം കൂടും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് അസുഖങ്ങൾ പിടിപെടാതെ നോക്കുക. ആരോഗ്യം ശ്രദ്ധിക്കുക. രോഗശാന്തി, ശത്രു നാശം, കീർത്തി എന്നിവ ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികവ് പുലർത്താൻ കഴിയും. സഹോദര ഗുണം ലഭിക്കും. മദ്യപാനശീലം ഉള്ളവർ ഈ വാരത്തിൽ അവയുടെ ഉപയോഗം കുറയ്‌ക്കുന്നത് വളരെയധികം നന്നായിരിക്കും. വാത, കഫ രോഗങ്ങൾ വർദ്ധിക്കുന്ന കാലമാകയാൽ ആരോഗ്യം സൂക്ഷിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
സന്താനങ്ങൾക്ക് രോഗ ദുരിതം ഉണ്ടാവും. ധൈര്യം, പക്വത, ചിന്താശേഷി എന്നിവ വർദ്ധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തിനെ കണ്ടുമുട്ടും. നേത്രരോഗം, ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
നല്ലൊരു വാരം ആയിരിക്കും. രോഗശമനം, നിദ്രാ സുഖം, ഭാര്യാലബ്ധി ,ആഭരണ ലാഭം എന്നിവ ഉണ്ടാവും. തൊഴിൽ വിജയം, കൃഷി പക്ഷി മൃഗാദികൾ മൂലം ഗുണമുണ്ടാകും. ജാതക ഗണനം നടത്തി രാശ്യാധിപപ്രീതി വരുത്തിയാൽ ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ മികച്ച നേട്ടം കൈവരുന്ന സമയം ആണ്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം എങ്കിലും ചെലവുകൾ വർദ്ധിക്കുന്ന സമയമാണ്. സ്ത്രീവിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക. സ്ത്രീകൾ വഴി ധനനഷ്ടം, മാനഹാനി എന്നിവ ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ബന്ധുജന സമാഗമം, കുടുംബാംഗങ്ങൾ ഒരുമിച്ച് ആഘോഷവേളകളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമാണ്. എന്നിരുന്നാലും അലച്ചിൽ, ധന ക്ലേശം ഉണ്ടാവും .

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കലാകാരൻമാർക്കു പേരും പ്രശസ്‌തിയും കിട്ടാൻ സാധ്യത ഉണ്ട്. ശയന സുഖം, വാഹന ഭാഗ്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും. അമിത ആഡംബര പ്രിയത്വം കൂടുകയും അതുവഴി പല നഷ്ടവും ഉണ്ടാകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും, ദൈവാധീനം കൈവരിച്ചാൽ പലതും മറികടക്കുവാൻ സാധിക്കും. ദാമ്പത്യ ഐക്യം, പരസ്‌പര വിശ്വാസം എന്നിവ വർദ്ധിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത ഉണ്ട്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies