ഫത്തേപൂർ : നൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹം കഴിക്കാതെ തിരികെ പോയി വരൻ . ഫത്തേപൂർ ജില്ലയിലെ രാധാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധകൗലി ഗ്രാമത്തിലാണ് സംഭവം .
വരന്റെ ഭാഗത്ത് നിന്ന് വന്ന ഘോഷയാത്രയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു വധുവിന്റെ വീട്ടുകാർ . എന്നാൽ ഇതിനിടെ ഇരുഭാഗത്ത് നിന്നും നൃത്തം ചെയ്യുന്നവർ തമ്മിൽ വാക്ക് തർക്കമുണ്ടായി . ഇതുകണ്ട് വരനും, വധുവും തമ്മിലും വഴക്ക് ആരംഭിച്ചു . തുടർന്ന് വരൻ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും വിവാഹ ഘോഷയാത്രയുമായി മടങ്ങുകയുമായിരുന്നു.
ഒടുവിൽ വധുവിന്റെ ഭാഗത്തുള്ളവർ വിവരം പോലീസിൽ അറിയിച്ചു. വിവരം അറിഞ്ഞയുടൻ ജൗനിഹ ഔട്ട്പോസ്റ്റ് ഇൻചാർജും അവിടെയെത്തി. കാര്യം മുഴുവൻ അറിഞ്ഞതോടെ വരന്റെ ഭാഗത്തുനിന്നും ആളുകളെയും വിളിച്ചുവരുത്തി. ഇരുകൂട്ടരും ഒത്തുതീർപ്പുണ്ടാക്കി . വധൂവരന്മാരെ വിവാഹം കഴിപ്പിച്ച് വിവാഹ ഘോഷയാത്രയോടെ ഗ്രാമത്തിലേക്ക് എത്തിച്ച ശേഷമാണ് പോലീസ് മടങ്ങിയത്.















