ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൂടി മൂടൽമഞ്ഞ്. ഡൽഹിയിലെ പല പ്രദേശങ്ങളിലും കാഴ്ചയ്ക്ക് പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇപ്പോൾ. ഇത് റോഡ് ഗതാഗതത്തെയടക്കം ബാധിച്ചിരിക്കുകായാണ്. നിരവധി ട്രെയിൻ, വിമാന സർവ്വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്.
ഡൽഹിയിലേയും കിഴക്കൻ ഉത്തർപ്രദേശിന്റെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇടതൂർന്ന മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്.
ഇന്നലെ ഡൽഹിയിലെ കുറഞ്ഞ താപനില 12.3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെൽഷ്യസുമായിരുന്നു. അതേസമയം ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഡൽഹിയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നിലവിൽ രാജ്യ തലസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും നേരിയതും മിതമായതുമായ മഴ പെയ്യുന്നുണ്ട്. ജൂലൈ 4 വരെ രാജ്യ തലസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.