ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്ലീം ഭക്തൻ; സാധ്യതകൾ അനുഭാവ പൂർവ്വം പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്ര ഭരണസമിതി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്ലീം ഭക്തൻ; സാധ്യതകൾ അനുഭാവ പൂർവ്വം പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്ര ഭരണസമിതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 06:26 am IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി (ആന്ധ്രപ്രദേശ്): തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കാട്ടി ക്ഷേത്ര ഭരണസമിതിയെ സമീപിച്ച് മുസ്ലീം ഭക്തൻ. ശ്രീവാരി സേവ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് നായിഡുപേട്ടയിൽ നിന്നുള്ള മുസ്ലീം ഭക്തനായ ഹുസൈൻ ബാഷയാണ് അപേക്ഷ നൽകിയത്.

തിരുമലയിൽ സ്വമേധയാ സേവനം ചെയ്യുന്നതിനു മുസ്ലീം ഭക്തൻ സമർപ്പിച്ച അപേക്ഷയുടെ സാധ്യത ക്ഷേത്ര ഭരണ സമിതി പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വെള്ളിയാഴ്ച അറിയിച്ചു.

മറ്റ് മതവിശ്വാസികളാണെങ്കിലും ശ്രീ വെങ്കിടേശ്വരഭക്തരുടെ സമർപ്പണ മനോഭാവം അറിയുന്നതിൽ സന്തോഷമുണ്ടെന്നും അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) എവി ധർമ്മ റെഡ്ഡി പത്രക്കുറിപ്പിൽ പറഞ്ഞു. തന്റെ അപേക്ഷയുടെ സാധ്യത പരിശോധിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഹുസൈൻ ബാഷയ്‌ക്ക് ഉറപ്പ് നൽകി.

തിരുമലയിലും തിരുപ്പതിയിലും രാജ്യത്തിന്റെയും ലോകത്തിന്റെയും വിദൂര ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭക്തർ നടത്തുന്ന ഒരു സന്നദ്ധ സേവനമാണ് 2000-ൽ ആരംഭിച്ച ശ്രീവാരി സേവ.

തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ക്ഷേത്രങ്ങൾ, ക്യൂ കോംപ്ലക്‌സ്, പൂന്തോട്ടം, അന്നദാന കൗണ്ടർ, കാൻ്റീൻ, ലഡ്ഡു കൗണ്ടർ, ഹുണ്ടി എണ്ണൽ, ആരോഗ്യ ക്ലിനിക്കുകൾ, വിജിലൻസ് വകുപ്പ്, കല്യാണമണ്ഡപം , പുസ്തക വില്പന കേന്ദ്രം , നാളികേരം വിൽപന കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, നവനീത സേവ തുടങ്ങിയ ടിടിഡിയുടെ 60-ലധികം മേഖലകളിൽ ശ്രീവാരി സേവകർക്ക് ജോലി ലഭിക്കും. ഭക്തർ ഏറെ പുണ്യമെന്നു കരുതുന്ന ഒരു വഴിപാടാണ് ഇത്.

മേൽപ്പറഞ്ഞ സന്നദ്ധ സേവനങ്ങൾ ചെയ്യാൻ തയ്യാറുള്ള ഭക്തർ അവരുടെ സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്ത് അതത് തീയതികളിൽ തിരുമലയിൽ എത്തിയാണ് സേവനം ചെയ്യുന്നത്.

Tags: Srivari SevaLord VenkateswaraTirumala Tirupati Devasthanam
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies