സ്ത്രീ/നവോത്ഥാന വിരുദ്ധ ഗാനങ്ങൾ എഴുതിയ സവർണ്ണ ഫ്യൂഡൽ മാടമ്പി എഴുതിയ പാട്ട് ചവറ്റുകുട്ടയിലിട്ട അബൂബക്കർ സഗാവ് മരണമാസ്: എ. ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീ/നവോത്ഥാന വിരുദ്ധ ഗാനങ്ങൾ എഴുതിയ സവർണ്ണ ഫ്യൂഡൽ മാടമ്പി എഴുതിയ പാട്ട് ചവറ്റുകുട്ടയിലിട്ട അബൂബക്കർ സഗാവ് മരണമാസ്: എ. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച ‘കേരള​ഗാന’ വിവാദം കെട്ടടങ്ങുന്നില്ല. അപമാനിതനായെന്ന് അറിയിച്ച് ശ്രീകുമാരൻ തമ്പി രം​ഗത്തെത്തിയതോടെ പ്രതികരണങ്ങളും മറുപടികളും അതിനോടുള്ള വിയോജിപ്പുകളുമായി നിരവധി കോണുകളിൽ നിന്ന് പൊട്ടിത്തെറികൾ ഉയരുകയാണ്. ഇതിനിടെ സാഹിത്യ അക്കാദമിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ.

അക്കാദമിയോടും സർക്കാരിനോടും തുറന്നപോരിനിറങ്ങിയ ശ്രീകുമാരൻ തമ്പിക്ക് പിന്തുണ നൽകിയ എ. ജയശങ്കർ, സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സി.പി അബൂബക്കറിനെ ഹാസ്യരൂപേണ വിമർശിക്കുകയും ചെയ്തു. “മലയാള ഭാഷതൻ മാദക ഭംഗി.. എന്നൊക്കെ മുമ്പ് സ്ത്രീ വിരുദ്ധ, നവോത്ഥാന വിരുദ്ധ ഗാനങ്ങൾ എഴുതിയ ഈ സവർണ്ണ ഫ്യൂഡൽ മാടമ്പിയെ കൊണ്ട് എഴുതിയ പാട്ടിന്റെ പല്ലവി മാറ്റിയെഴുതാൻ കൽപിക്കുകയും മാറ്റി എഴുതിയ ശേഷം കേരള ഗാനം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ ഇടുകയും ചെയ്ത അക്കാദമി സെക്രട്ടറി മാസല്ല, മരണ ആസാണ്. അബൂബക്കർ സഗാവിന് അഭിവാദ്യങ്ങൾ!”- ഇതായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പങ്കുവച്ചത്.

സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാദമി കേരള ​ഗാനം എഴുതാൻ ആവശ്യപ്പെട്ട് പിന്നീട് അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ തുറന്നുപറച്ചിൽ. പാട്ടെഴുതിയതിന് ശേഷം അക്കാദമി അറിയിപ്പൊന്നും നൽകിയില്ല. അക്കാദമി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു കേരള​ഗാനമെഴുതാൻ ആവശ്യപ്പെട്ടത്. എന്നാൽ പാട്ടെഴുതി നൽകിയതിന് ശേഷം പ്രതികരണങ്ങൾ അറിയിക്കാതെ, കേരള​ഗാനം ക്ഷണിച്ചുകൊണ്ട് ചാനലുകളിൽ പരസ്യം നൽകി. തന്നെ ക്ഷണിച്ച് അപമാനിക്കുകയായിരുന്നുവെന്നും ആ കെണിയിൽ അറിയാതെ വീണുപോയെന്നുമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. എന്നാൽ അദ്ദേഹത്തിന്റെ പാട്ട് ക്ലീഷെ ആയതിനാൽ സമിതി ഒഴിവാക്കുകയായിരുന്നും തിരുത്താൻ ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നുമായിരുന്നു പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അറിയിച്ചത്.

Tags: SREEKUMARAN THAMBIA Jayasankar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies