ഇടുക്കി: പള്ളിപ്പെരുന്നാൾ കാണാൻ പോയ കുടുംബത്തിന്റെ വീട് കുത്തിത്തുറന്ന് കവർച്ച. റിട്ട. കോളേജ് അദ്ധ്യാപകനായ മൂലശ്ശേരിയിൽ എംടി ജോണിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ കരിങ്കുന്നം നെടിയശാല പള്ളിപ്പെരുന്നാൾ കാണാൻ പോയ സമയത്തായിരുന്നു മോഷണം. ഏകദേശം 20 പവനോളം സ്വർണം നഷ്ടമായതായി കുടുംബം പറയുന്നു.
പള്ളിപ്പെരുന്നാളിലെ പദപ്രദിക്ഷണത്തിൽ പങ്കെടുക്കുന്നതിനായാണ് ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പള്ളിയിലേക്ക് പോയത്. ഈ സമയം നോക്കിയാണ് പ്രതികൾ മോഷണം നടന്നത്. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.