ചിലിയിൽ കാട്ടുതീ പടരുന്നു;112 പേർ മരിച്ചു. 1100-ലധികം വീടുകൾ അഗ്നിക്കിരയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിലിയിൽ കാട്ടുതീ പടരുന്നു;112 പേർ മരിച്ചു. 1100-ലധികം വീടുകൾ അഗ്നിക്കിരയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

സാൻ്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ പടർന്നു പിടിച്ച കാട്ടു തീയിൽ വൻ നാശനഷ്ടം. ഇതേവരെ കാട്ടുതീയിൽ 112 പേർ മരിച്ചു. 1100-ലധികം വീടുകൾ അഗ്നിക്കിരയായി.

ചിലിയിലെ വാൽപാറൈസോ പ്രവിശ്യയിൽ വനാതിർത്തിയോട് ചേർന്ന് ഇന്നലെ പെട്ടെന്നുണ്ടായ തീ കാട്ടുതീയായി പടർന്നു പിടിക്കുകയായിരുന്നു. 19 ഹെലികോപ്റ്ററുകളിലായി 1000 അഗ്നിശമന സേനാംഗങ്ങൾ തീയണയ്‌ക്കുകയാണ്. പ്രാദേശിക കാലാവസ്ഥയിലെ ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവും, ശക്തമായ കാറ്റും ചേർന്ന്, ദുരിതാശ്വാസ പ്രവർത്തങ്ങളിൽ അഗ്നിശമന സേനക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു.

 

വനമേഖലയോട് ചേർന്നു താമസിച്ചവരാണ് ദുരന്തത്തിന് ഇരയായായത്. കാട്ടുതീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 1,100 വീടുകൾ കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം .

ആഭ്യന്തര മന്ത്രി കരോലിന തോഹയുടെ അഭിപ്രായത്തിൽ, ചിലിയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തീപിടുത്തമാണ് ഇത്. ഇന്നലെ വൈകുന്നേരം വരെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 26,000 ഹെക്ടർ (64,000 ഏക്കർ) കത്തിനശിച്ചതായി ദേശീയ ദുരന്ത സേനയായ സെനാപ്രെഡിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ആകമാനം ബാധിച്ച ഉഷ്ണ തരംഗത്തെ ചിലിയും അഭിമുഖീകരിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.

ചിലിയിലെ തീരദേശ നഗരങ്ങളിൽ പുക പടർന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ “ഗണ്യമായി വർദ്ധിക്കും” എന്ന് പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് പ്രഖ്യാപിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗത്തെ ബാധിച്ച എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം വർദ്ധിക്കുന്ന വേനൽചൂടും വരൾച്ചയുമാണ് തീപിടുത്തത്തിന് കാരണം,എൽ നിനോ കാരണം ഭൗമ അന്തരീക്ഷം ചൂടാകുകയും കാട്ടുതീ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകുന്നു.

Tags: Chile WildfiresEl Niño
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies