തട്ടിയെടുത്ത എല്ലാ ഹിന്ദുക്ഷേത്രങ്ങളും തിരിച്ചുപിടിക്കും ; പകരം ഭൂമി നൽകേണ്ട കാര്യമില്ല : 2029 ൽ കാശിയിലും മഥുരയിലും പ്രാണ പ്രതിഷ്ഠ നടക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടിയെടുത്ത എല്ലാ ഹിന്ദുക്ഷേത്രങ്ങളും തിരിച്ചുപിടിക്കും ; പകരം ഭൂമി നൽകേണ്ട കാര്യമില്ല : 2029 ൽ കാശിയിലും മഥുരയിലും പ്രാണ പ്രതിഷ്ഠ നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇസ്ലാമിക അധിനിവേശക്കാർ തട്ടിയെടുത്ത ഓരോ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുന്നത് വരെ നിയമ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജ്ഞാൻ വാപി ഹിന്ദുപക്ഷ അഭിഭാഷകൻ ഹരിശങ്കർ ജയിൻ .

1989 മുതൽ രാം ലല്ലയ്‌ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു എന്നത് തന്റെ ഭാഗ്യമാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . അതൊരു മികച്ച പഠനാനുഭവമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജ്ഞാനവാപി കേസ് ഒരു വക്കീലിന്റെ കർമ്മം മാത്രമല്ല. ആന്തരികമായി, ഞാൻ എന്റെ ഹിന്ദു മനസ്സാക്ഷിയിൽ നിന്നുള്ള ഒരു അപേക്ഷകൻ കൂടിയാണ്. ഒരു അഭിഭാഷകനും നിങ്ങൾക്ക് ഉറപ്പോടെ ടൈംലൈൻ നൽകാൻ കഴിയില്ല, എന്നാൽ ഒരു ഹിന്ദു എന്ന നിലയിൽ, 2029-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിലും മഥുരയിലും പ്രാൺ പ്രതിഷ്ഠ നടത്തുമെന്ന് ആത്മാഭിമാനമുള്ള ഹിന്ദുവെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് . ഇതിനായി ഹിന്ദുക്കളിൽ നിന്ന് ഏത് ക്ഷേത്രം തട്ടിയെടുത്താലും അത് തിരിച്ചുപിടിക്കണം എന്നതാണ് ഞങ്ങളുടെ മുൻഗണന. ലക്നൗ, ഡൽഹി, ധാർ, തുടങ്ങിയ സ്ഥലങ്ങളിൽ മന്ദിരങ്ങൾക്കായി ഞങ്ങൾ നിയമപോരാട്ടങ്ങൾ നടത്തുകയാണ്. ലക്ഷ്യം നേടുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല. ഈ കേസിൽ വിജയം ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.

ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ പാർലമെൻ്റ് നിയമനിർമ്മാണം നടത്തണം. അത് കൈയേറിയ ,ഈ അനീതി കാട്ടിയവർക്ക് ഒരു തരത്തിലും നഷ്ടപരിഹാരം നൽകരുത്. സ്വന്തം രാജ്യത്ത് വച്ച് ഹിന്ദുക്കളോട് ചരിത്രപരമായ നിരവധി അനീതികൾ ചെയ്ത ഒരു സമൂഹത്തിന് അതേ പ്രതിഫലം നൽകാനാവില്ല. നിങ്ങളുടെ വീട് ആരോ കയ്യേറ്റം ചെയ്യുന്നതുപോലെയാണിത് , നീണ്ട നിയമയുദ്ധത്തിന് ശേഷം, അവർ ശരിയായ രീതിയിൽ പുറത്താക്കപ്പെടുമ്പോൾ, നിങ്ങൾ അവർക്ക് പുനരധിവാസത്തിനുള്ള ഭൂമി വാഗ്ദാനം ചെയ്യുന്നു. ഇത്തരം നീക്കങ്ങളിൽ ഞാൻ എപ്പോഴും പ്രതിഷേധിച്ചിട്ടുണ്ട്.

തർക്കമുള്ള കെട്ടിടം വളരെക്കാലം നമസ്‌കാരത്തിനായി ഉപയോഗിച്ചിരുന്നു എന്ന മുസ്ലീം വാദത്തിന് വിരുദ്ധമാണ് എഎസ്ഐയുടെ കണ്ടെത്തലുകൾ.ഈ നിർമിതി ഒരു മസ്ജിദ് ആണെന്ന് വളരെക്കാലമായി അവകാശപ്പെടുന്ന നുണകൾക്ക് ഈ ശാസ്ത്രീയ കണ്ടെത്തലുകൾ വലിയ പ്രഹരമാണ്.

റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിൽ രണ്ട് മുസ്ലീങ്ങളും ഉൾപ്പെടുന്നുണ്ട്. എല്ലാ തെളിവുകളും സാക്ഷികളും പരിശോധിച്ച ശേഷം കോടതി വിധി പറയും. പക്ഷേ, തെളിവുകളുടെ വെളിച്ചത്തിൽ, ഞങ്ങൾ ഒരു വിജയത്തിലേക്കാണ് പോകുന്നതെന്ന് ഞാൻ ഉറപ്പുതരുന്നു- അദ്ദേഹം പറഞ്ഞു.

Tags: gyanwapoharisanker
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies