വിവാഹിതനുമായി ബന്ധം പുലർത്തി; വിമർശന പെരുമഴ നിലച്ചില്ല; മാപ്പപേക്ഷിച്ച് സൗന്ദര്യ കിരീടം തിരിച്ചുനൽകി മിസ് ജപ്പാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹിതനുമായി ബന്ധം പുലർത്തി; വിമർശന പെരുമഴ നിലച്ചില്ല; മാപ്പപേക്ഷിച്ച് സൗന്ദര്യ കിരീടം തിരിച്ചുനൽകി മിസ് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 10:07 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: വിവാ​ഹിതനുമായി ബന്ധം പുലർത്തിയെന്ന വിവാദത്തിൽ അകപ്പെട്ടതിന് പിന്നാലെ സൗന്ദര്യ കിരീടം തിരിച്ചുനൽകി മിസ് ജപ്പാൻ. കരോലിന് ഷിനോ എന്ന 26-കാരിയാണ് വിവാദത്തിലായതോടെ കിരീടം ഉപേക്ഷിച്ചത്.

കഴിഞ്ഞ മാസമായിരുന്നു മിസ് ജപ്പാൻ ബ്യൂട്ടി പേജന്റ് മത്സരം. ഒന്നാമത്തെത്തി കിരീടമണിഞ്ഞതോടെ കരോലിനയുടെ ജനപ്രീതി വർദ്ധിച്ചു. ജപ്പാൻ പൗരയാണെങ്കിലും കരോലിന യുക്രെയ്നിലാണ് ജനിച്ചത് എന്ന കാരണത്താൽ മിസ് ജപ്പാൻ കിരീടത്തിന് അർഹയല്ലെന്ന് വാദം ഉയർന്നിരുന്നു. അഞ്ചാം വയസിലാണ് കരോലിന ജപ്പാനിലേക്ക് കുടിയേറ്റം നടത്തിയത്. അവളുടെ അമ്മ ജപ്പാൻകാരനെ പുനർവിവാഹം ചെയ്തതോടെ യുക്രെയ്നിൽ നിന്ന് പോരുകയായിരുന്നു.

തുടർന്ന് 2022ലാണ് കരോലിന ന്യൂട്രലൈസ്ഡ് സിറ്റിസൺ ആയി മാറിയത്. ജനിച്ചത് മറ്റൊരു രാജ്യത്താണെങ്കിലും നിലവിൽ താമസിക്കുന്ന രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിനെയാണ് ന്യൂട്രലൈസ്ഡ് സിറ്റിസൺഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലം മുതലേ‍ ജപ്പാനിൽ ആയിരുന്നതിനാൽ ജാപ്പനീസ് ഭാഷ നല്ലപോലെ കൈകാര്യം ചെയ്യാനും കരോലിനയ്‌ക്ക് അറിയാം. പൗരത്വം ലഭിച്ചതിന് പിന്നാലെ ബ്യൂട്ടി പേജന്റ് മത്സരത്തിൽ പങ്കെടുക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത കരോലിന പൗരത്വവിവാദത്തിന് ശേഷം വിവാഹേതര ബന്ധ വിവാ​ദത്തിലും അകപ്പെടുകയായിരുന്നു.

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും ഡോക്ടറുമായ തകുമാ മേദയുമായി അടുപ്പത്തിലാണ് കരോലിനയെന്ന് വാർത്ത പരന്നു. തകുമ വിവാ​ഹിതനായതിനാൽ കരോലിനയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ബന്ധം സ്ഥിരീകരിച്ച കരോലിന, വിവരം അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഇതോടെ ബ്യൂട്ടി പേജന്റും കരോലിനയെ പിന്തുണച്ചു. എന്നാൽ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു.

തകുമ വിവാഹിതനാണെന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെയാണ് കരോലിന ബന്ധം തുടർന്നതെന്ന് വെളിപ്പെട്ടതോടെ ക്ഷമാപണവുമായി സൗന്ദര്യറാണി രം​ഗത്തെത്തി. വിവാദത്തിൽ പിന്തുണച്ചവരെ വഞ്ചിച്ചതിന് മാപ്പപേക്ഷിക്കുന്നതായി കരോലിന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇതിന് പിന്നാലെ സൗന്ദര്യ കിരീടം പേജന്റിന് തിരിച്ചുനൽകുകയായിരുന്നു. നിലവിൽ മിസ് ജപ്പാൻ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പേജന്റിൽ റണ്ണർ-അപ് ആയവർക്ക് പദവി കൈമാറാനും അധികൃതർ തയ്യാറായിട്ടില്ല.

Tags: Karolina ShiinoMiss Japanaffair
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies