തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഇപ്പോഴത്തെ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടികാട്ടിയാണ് തീരുമാനം.
ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് ആനുപാതികമായി പെൻഷനും വർദ്ധിപ്പിക്കണമെന്ന ആവശ്യവും സർക്കാർ തള്ളി. വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു സർക്കാരിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.