പൊതുവേദിയിൽ അസഭ്യം പറഞ്ഞ് നടൻ ഭീമൻ രഘു. പാലക്കാട് ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അസഭ്യം പറഞ്ഞത്. ഭീമൻ രഘുവിന്റെ തന്നെ ഒരു ഹിറ്റ് ഡയലോഗ് പറയുന്നതിനിടയിലാണ് അഭ്യവാക്ക് പ്രയോഗിച്ചത്. മോഹന്‍ലാൽ ചിത്രമായ ‘നരസിംഹ’ത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗായിരുന്നു ഭീമന് രഘു പറഞ്ഞത്. എന്നാല്‍ ആവേശം കൂടിയതോടെ നാക്കുപിഴ സംഭവിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ തനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് നടൻ രംഗത്ത് വരികയും ചെയ്തു. ആ സിനിമയിലെ ഡയലോഗ് പറയുകയാണ് ഞാൻ ചെയ്തത്. വേഗത്തിൽ പറയുന്നതിനിടയിൽ എനിക്കൊരു നാക്ക് പിഴ സംഭവിച്ചതാണ്. പാലക്കാട് പമ്പാനിധി എന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന് പോയപ്പോള്‍ ആരോ എടുത്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നരസിംഹത്തിലെ തന്റെ ഡയലോഗ് ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദ്ദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോള്‍ നാട്ടുകാര്‍ ആ ഡയലോഗ് നേരിട്ട് പറയുമോന്ന് ചോദിച്ചു. പറഞ്ഞപ്പോൾ ഞാൻ മുഴുവനും പറഞ്ഞു പോയെന്നാണ് ഭീമൻ രഘു പറയുന്നത്.