കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്നു; മുഖത്തുണ്ടായ മാറ്റം എന്നെ മാനസികമായി ബാധിച്ചു; ഏറ്റവും വിഷമം അമ്മയ്ക്കായിരുന്നു: വെളിപ്പെടുത്തി അശ്വതി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്നു; മുഖത്തുണ്ടായ മാറ്റം എന്നെ മാനസികമായി ബാധിച്ചു; ഏറ്റവും വിഷമം അമ്മയ്‌ക്കായിരുന്നു: വെളിപ്പെടുത്തി അശ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകമാരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ താൻ നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതി. പെ‌ട്ടന്ന് ഒരു ദിവസം മുഖത്തിനുണ്ടായ മാറ്റത്തെപ്പറ്റിയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി തന്റെ മുഖം ഇരുണ്ടാണ് ഇരിക്കുന്നതെന്നും കാരണമെന്തെന്ന് പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അശ്വതി പറയുന്നു. മുഖത്തിന് സംഭവിച്ച മാറ്റം തന്നെ മാനസികമായി തളർത്തിയിരുന്നെന്നും ഇതേ അവസ്ഥ നേരിട്ടവർ ഉണ്ടെങ്കിൽ പറയണമെന്നും താരം പറഞ്ഞു.

അശ്വതിയുടെ വാക്കുകൾ,

“പലപ്പോഴും ഇക്കാര്യം പറഞ്ഞാലോ, എല്ലാവരുടെയും മുന്നിൽ അവതരിപ്പിച്ചാലോ എന്ന് വിചാരിച്ചിട്ടുള്ള വിഷയമാണ്. പിന്നെ, ഞാനത് കുറച്ചുകൂടി നോക്കാം എന്ന് വിചാരിച്ചിട്ട് മാറ്റി വച്ചതാണ്. എക​ദേശം അഞ്ച് വർഷത്തിന് മേലെ ആയിട്ടുണ്ടാവും. ഒരു ദിവസം കുറച്ച് അധികമായി ഞാൻ വെയിൽ കൊണ്ടു. വീട്ടിൽ കയറി നോക്കിയപ്പോൾ മുഖത്തൊരു കരിവാളിപ്പ്. അത് കുറച്ച് കൂടുതലായി എനിക്ക് തോന്നി. മുഖത്ത് കരിവാളിപ്പൊക്കെ വന്നാൽ ഒരാഴ്ച കൊണ്ടു തന്നെ മാറും. കൂടിപ്പോയാൽ 10 ദിവസം, അപ്പോഴേയ്‌ക്കും അത് പോകേണ്ടതാണ്. എന്നാൽ അത് പോയില്ല. അതും മുഖത്ത് മാത്രമായി ഒരു കരിവാളിപ്പ്. കഴുത്തിന് താഴേയ്‌ക്ക് ഒന്നുമില്ല. മുഖം മാത്രം ഇരുണ്ടിരിക്കുന്നു”.

“അത് എന്താ‌ണെന്നറിയാൻ ഡോക്ടർമാരെ കണ്ടു. ആദ്യം തന്നെ സ്കിൻ ഡോക്ടേഴ്സിനെ കണ്ടു. വെയിൽ കൊണ്ടതിന്റെ ആവുമെന്ന് പറഞ്ഞ് ക്രീമുകളൊക്കെ തന്നു. എന്നാൽ അതൊന്നും വർക്ക് ചെയ്തില്ല. പിന്നെ ഈ നിറം തുടർന്നു കൊണ്ടിരുന്നു. അതിന്റെ കാര്യം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല. കാലം കുറേ കഴിഞ്ഞു, ദുബായിലും നാട്ടിലുമൊക്കെയായി ഒരുപാട് ഡോക്ടർമാരെ കണ്ടു. ഒട്ടുമിക്ക പ്രശസ്തരായ ഡോക്ടർമാരെയും കണ്ടു. പലരും പലതാണ് പറയുന്നത്. അവസാനം ഇതൊരു ഓർത്തോ ഇമ്മ്യൂൺ കണ്ടീഷനാണെന്ന് മിക്ക ഡോക്ടർമാരും വിലയിരുത്തി. ഇതിന് കാരണമായ എന്തോ ഒരു ഫാക്ടർ എന്റെ ചുറ്റുവട്ടത്തുണ്ട്. ഒന്നെങ്കിൽ രക്തത്തിലെ പ്രശ്നമാവാം, പുറത്തു നിന്നുള്ളതാവാം, പ്രത്യേകിച്ച് എന്റെ മേക്കപ്പാകാം എന്ന് വരെ പലരും പറഞ്ഞു”.

“ഇങ്ങനെയൊരു പ്രൊഫഷനിൽ നിൽക്കുന്നതുകൊണ്ട് ആളുകൾ ആദ്യം വിരൽ ചൂണ്ടുന്നത് എന്റെ മേക്കപ്പിലേയ്‌ക്കാണ്. എന്തൊക്കെയോ വാരിവലിച്ച് മുഖത്ത് തേച്ച് വന്നതാവാം എന്ന് പറയും. എന്റെ പ്രൊഫഷൻ ഇതായതുകൊണ്ട് മേക്കപ്പ് ഇടേണ്ടത് അനിവാര്യമാണ്. ഞാൻ നേരത്തെ അധികം മേക്കപ്പ് ഇടാതെ പുറത്തിറങ്ങുന്ന ആളായിരുന്നു. എന്നാൽ ഇപ്പോൾ മേക്കപ്പ് ഇടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. എന്തെന്നാൽ കഴുത്തിന് മുകളിലേയ്‌ക്ക് വേറെ നിറമാണ്. അറിയുന്നവരും ആദ്യമായി കാണുന്നവരുമെല്ലാം മുഖത്ത് എന്ത് പറ്റിയതാണെന്ന് ചോദിക്കും. ആദ്യം ഇതെന്നെ മാനസികമായി ബാധിച്ചിരുന്നു”.

“ഇതിപ്പോൾ പറയാൻ കാരണം, ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഞാൻ കാണുന്ന ‍‍ഡോക്ടേഴ്സ് പറയാറുണ്ട്. എന്റെ ഈ അവസ്ഥയിൽ ഏറ്റവും വിഷമം അമ്മയ്‌ക്കായിരുന്നു. പല അമ്പലങ്ങളിലും അമ്മ വഴിപാടുകൾ വരെ നേർന്നു. അമ്മ ഇനി വഴിപാട് കഴിക്കാത്ത അമ്പലങ്ങളൊന്നുമില്ല. എന്താണ് പരിഹാരമെന്നറിയാൻ എല്ലാ വഴിയും നോക്കി. എന്റെ മുഖത്തുണ്ടായ മാറ്റത്തിൽ അമ്മയ്‌ക്ക് വലിയ വിഷമമാണ്. ഇത്തരം കണ്ടീഷനിൽ കൂടി കടന്നുപോയി റിക്കവറായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണം”.

Tags: aswathy sreekanthSUB
Share
Tweet
SendShare

More News from this section

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

Latest News

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies