ജ്ഞാൻവാപി തർക്കമന്തിരം സ്ഥിതി ചെയ്യുന്നത് ആദിവിശ്വേശ്വരന്റെ ക്ഷേത്ര മണ്ണിൽ; ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകം പറയുന്നത് ഇത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി തർക്കമന്തിരം സ്ഥിതി ചെയ്യുന്നത് ആദിവിശ്വേശ്വരന്റെ ക്ഷേത്ര മണ്ണിൽ; ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകം പറയുന്നത് ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 06:28 pm IST
Facebook
Twitter
WhatsAppTelegram

വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി തർക്കമന്ദിരവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് പുരാവസ്തു ശാത്രജ്ഞനായ ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭാരതത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ അദ്ദേഹം വളരെയധികം സംഭാവനകളാണ് നൽകിയിട്ടുള്ളത്. 28-ാം വയസിലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അശോക ചക്രവർത്തിയെ കുറിച്ച് ഖരോസ്തി, ബ്രാഹ്‌മി എന്നീ ലിപികളിൽ കൊത്തിവച്ച വാചകങ്ങൾ ഡീകോഡ് ചെയ്ത് അശോക ചക്രവർത്തിയുടെ വീരഗാഥകൾ ജനങ്ങളിലെത്തിക്കാൻ ജെയിംസ് പ്രിസെപ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതുപോലെ തന്നെ ജ്ഞാൻവാപി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചരിത്രം വെളിപ്പെടുത്തുന്ന ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകമാണ് ചരിത്രം തുറന്നുക്കാട്ടുന്നത്.

1669ൽ ആദി വിശ്വേശ്വര ക്ഷേത്രം തകർത്താണ് ഇന്നത്തെ ജ്ഞാൻവാപി നിർമ്മിച്ചിരിക്കുന്നതെന്നാണ് പുസ്തകത്തിൽ പറയുന്നത്. ക്ഷേത്രം തകർത്ത് പള്ളി പണിഞ്ഞത് ഔറംഗസേബാണ്. ഔറംഗസേബിന്റെ പടയാളികൾ ക്ഷേത്രം തകർക്കുകയും അതേ വസ്തുക്കൾ ഉപയോഗിച്ച് പള്ളി പണിഞ്ഞതെങ്ങനെയെന്നും പുസ്തകത്തിൽ വിവരിക്കുന്നു.

പുരാതന ക്ഷേത്രങ്ങൾ നിലനിൽക്കുന്നത് ഔറംഗസേബിന് ഇഷ്ടമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആധിപത്യത്തിനായി പല പുരാതന ക്ഷേത്രങ്ങളും ഇടിച്ചു നിരത്തി അതേ അടിത്തറയിൽ മസ്ജിദുകൾ പണിഞ്ഞു. സ്വന്തം മതത്തിന്റെ വിജയത്തിനായുള്ള തീഷ്ണതയിൽ അവർ യഥാർത്ഥ ഘടനയെ പൂർണമായും നശിപ്പിക്കാതെ ഒന്നിനു മുകളിൽ മറ്റൊരു ഘടന പണിതെടുക്കുകയാണ് ചെയ്തതെന്ന് പ്രിൻസെപിന്റെ പുസ്തകത്തിൽ പറയുന്നു. ഹിന്ദുക്കൾ വളരെയധികം വിശ്വസിക്കുന്ന ക്ഷേത്രമായിരുന്നു ആദി വിശ്വേശ്വര ക്ഷേത്രം. ശിവ ഭഗവാൻ പ്രകാശ സ്തംഭമായി ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഭക്തർ വിശ്വസിച്ചു വന്നിരുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ നശിപ്പിക്കപ്പെട്ട ആദി വിശ്വേശ്വര ക്ഷേത്രത്തിന്റെ ഘടനയെ സൂചിപ്പിക്കുന്ന ഭൂപടവും പ്രിൻസെപ് തയ്യാറാക്കിയിരുന്നു. ആദി വിശ്വേശ്വര ക്ഷേത്രത്തിന് എട്ട് മണ്ഡപങ്ങളുണ്ടായിരുന്നുവെന്നാണ് ഭൂപടത്തിൽ തുറന്നുക്കാട്ടുന്നത്. ക്ഷേത്രം തകർത്താണ് പള്ളി പണിഞ്ഞതെന്ന് തെളിയിക്കുന്നതിന്റെ പ്രധാന തെളിവുകളാണ് ഈ പുസ്തകവും ഭൂപടവുമെന്ന് അഭിഭാഷകൻ വിഷ്ണു ജെയിൻ അറിയിച്ചിരുന്നു.

Tags: Templegyanvapi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies