പി.വി. നരസിംഹറാവുവിനും എം.എസ്. സ്വാമിനാഥനും ചൗധരി ചരൺ സിം​ഗിനും ഭാരതരത്ന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി.വി. നരസിംഹറാവുവിനും എം.എസ്. സ്വാമിനാഥനും ചൗധരി ചരൺ സിം​ഗിനും ഭാരതരത്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവുവിനും, ചൗധരി ചരൺ സിം​ഗിനും ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എം.ജി. ആറിന് ശേഷം ഭാരതരത്ന നേടുന്ന മലയാളി കൂടിയാണ് എം.എസ്. സ്വാമിനാഥൻ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിക്കും മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും കേന്ദ്ര സർക്കാർ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രീയ, സാമൂഹ്യ രം​ഗത്തെ പ്രവർത്തനങ്ങൾ പരി​ഗണിച്ചാണ് ഭാരതര്തന നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ട് മുൻ പ്രധാനമന്ത്രിമാർക്കും ശാസ്ത്രരം​ഗത്തെ പ്രശസ്തി മുൻ നിർത്തി രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥനും ഭാരതരത്ന നൽകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

പിവി നരസിംഹറാവു‌

രാജ്യത്തെ ഒമ്പതാമത്തെ പ്രധാനമന്ത്രി. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പിവി നരസിംഹറാവു‌. അധികാര രാഷ്‌ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, 1991 മുതൽ 1996 വരെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നാണ് നരസിംഹറാവു‌ അറിയപ്പെടുന്നത്. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയവർ പിന്തുടർന്നത്.

ചൗധരി ചരൺ സിം​ഗ്

രാജ്യത്തെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചരൺ സിം​ഗ്. സ്വാതന്ത്ര്യ സമരത്തിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത്. 1977-ൽ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദളിന്റെ തലവനായിരുന്നു. ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു ചരൺ സിം​ഗിന്റെ ജീവിതം. നിരവധി തവണ ജയിൽവാസം അനുഭവിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും കോൺഗ്രസ് അംഗമായിരുന്നെങ്കിലും 1980-ൽ അദ്ദേഹം സ്വന്തം രാഷ്‌ട്രീയ പാർട്ടിയായി ലോക്ദൾ രൂപീകരിച്ചു.

എംഎസ് സ്വാമിനാഥൻ ‌

‌കേരളമണ്ണിൽ നിന്നും കുതിച്ചുയർന്ന പൊൻസൂര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞനായിരുന്നു എംഎസ‍് സ്വാമിനാഥൻ. അക്ഷീണ പരിശ്രമങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദരിദ്രരെ പട്ടിണിയിൽ നിന്നും കരകയറ്റാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.

Tags: PV Narasimha RaoMS Swaminathanbharatha rathnachoudhari charan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies