മാർ​ഗ ദീപം! പരമേശ്വർജി നമ്മെ വിട്ടുപോയത് അർത്ഥപൂർണമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർ​ഗ ദീപം! പരമേശ്വർജി നമ്മെ വിട്ടുപോയത് അർത്ഥപൂർണമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിലെ എല്ലാവരുടെയും പ്രചോദനവും മാർ​ഗ ദർശിയുമാണ് പരമേശ്വരനെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഒരു ഉത്തമതയോടെ പ്രവർത്തിച്ച വ്യക്തിയാണെന്നും അർത്ഥപൂർണമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം നമ്മെ വിട്ടു പോയതെന്നും ആർ. സഞ്ജയൻ പറഞ്ഞു. ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പി. പരമേശ്വരന്റെ നാലാം സ്മൃതി ദിനത്തോടനുബന്ധിച്ച് അനുസ്മരണയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ആർ. സഞ്ജയൻ.

‘ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറാണ് പരമേശ്വർജി. നമ്മുടെയൊക്കെ പ്രചോദന കേന്ദ്രം കൂടിയാണ് അദ്ദേഹം. നമ്മുടെ മാർ​ഗ ദീപവുമാണ്. പരമേശ്വർജിയെക്കുറിച്ച് പറയുമ്പോൾ ഒരുപാട് വിശേഷണങ്ങളുണ്ട്. ഒരു പക്ഷെ, വൈവിധ്യമായ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ആളുകൾ വളരെ കുറവാണ്. പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഒരു ഉത്തമതയോടെ പ്രവർത്തിക്കാൻ കഴിയുന്നവരും വളരെ അപൂർവ്വമാണ്. എന്നാൽ, അദ്ദേഹത്തിന് അതൊക്കെയും സാധിച്ചിരുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. ഏതാണ്ട് 7 പതിറ്റാണ്ടോളം അദ്ദേഹം ആ നിലയിൽ പൊതുരം​ഗത്ത് പ്രവർത്തിച്ചു. ഇത്രയും കാലഘട്ടം അത്യന്തം സക്രിയമായ പ്രവർത്തനങ്ങളാണ് പൊതുരം​ഗത്ത് അദ്ദേഹം നടത്തിയിട്ടുള്ളത്.

ദേശീയ രാഷ്‌ട്രീയത്തിന്റെ അ​ഗ്ര​ഗണ്യനായി പ്രവർത്തിച്ചു. അതുകൊണ്ട് തന്നെ ഏത് സംഭവ വികാസത്തിന്റെയും പിന്നിലുള്ള രഷ്‌ട്രീയമായ ധ്വനികളുടെ അർത്ഥം മനസിലാക്കുന്നൊരാളാണ്. അക്കാലത്തെ വിപുലമായ രാഷ്‌ട്രീയ പ്രവർത്തകൻ, ദേശീയ ചിന്തയുടെ സൈദ്ധാന്തികൻ എന്ന നിലയിലാണ് പൊതു സമൂഹം അദ്ദേഹത്തെ നോക്കി കണ്ടത്. ആർഎസ്എസ് എന്ന ആധുനിക ഭാരതത്തിലെ മഹത്തായ പ്രസ്ഥാനത്തിന്റെ പ്രചാരകൻ എന്ന നിലയിൽ നിന്നുകൊണ്ടു മാത്രമേ, നമുക്ക് പരമേശ്വർ ജിയെ പോലുള്ള ആളുകളുടെ പ്രവർത്തനത്തിന്റെ ശരിയായ രീതി മനസിലാകുകയുള്ളൂ.

ഡോ.ഹെഡ്​ഗേവർ 200 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തെ ഉയർത്തുവാൻ ഒരു ചെറിയ പ്രവർത്തനം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് തന്റെ പ്രവർത്തനത്തെക്കുറിച്ച് സമ്പൂർണമായ ബോദ്ധ്യമുണ്ടായിരുന്നു. അദ്ദേഹം സൈദ്ധാന്തികനായിരുന്നില്ല, ഭാരതത്തെ രൂപപ്പെടുത്താനുള്ള രാഷ്‌ട്രീയ പ്രവർത്തനമായിരുന്നു. അദ്ദേഹം വ്യക്തികളോട് കുറച്ച് വാക്കുകളിൽ അവരോട് ഹൃദയങ്ങളിലാണ് സംസാരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് സാക്ഷിയായതിന് ശേഷമാണ് പരമേശ്വർജി ഇവിടം വിട്ട് പോയത്. അർത്ഥപൂർണമായ സഫലമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷമാണ് പരമേശ്വർജി നമ്മെ വിട്ടുപോയത്.’- ആർ. സഞ്ജയൻ അനുസ്മരിച്ചു.

 

Tags: Bharatiya Vichara KendramR SanjayanParameswaran-RSS
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies