തൃശൂർ: തൃശൂർ ജില്ലയിലെ സിപിഐയിൽ പൊട്ടിത്തെറി. തൃശൂരിലെ ചേർപ്പ് ലോക്കൽ കമ്മിറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് പകുതിയിലേറെ പേരും രാജിവച്ചിരിക്കുന്നത്.
ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണുള്ളത്. ഇതിൽ നിന്നും 8 പേരാണ് രാജി വച്ചിരിക്കുന്നത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ രീതിയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ചാണ് രാജി.















