ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ലാഹോറിലെ അൽഹംറയിൽ സംഘടിപ്പിച്ച എട്ടാമത് ഫൈസ് ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് മണിശങ്കർ അയ്യർ പാകിസ്താൻ പൗരന്മാരെ പ്രശംസിച്ചത്.
“എന്റെ അനുഭവത്തിൽ പാകിസ്താനികൾ മറുപക്ഷത്തോട് അമിതമായി പ്രതികരിക്കുന്ന ആളുകളാണ്. നമ്മൾ സൗഹാർദ്ദപരമാണെങ്കിൽ, അവർ അമിതമായി സൗഹൃദത്തിലായിരിക്കും, നമ്മൾ ശത്രുക്കളാണെങ്കിൽ, അവർക്കും ശത്രുത ഏറും . പാകിസ്താനിലേത് പോലെ തുറന്ന കൈകളോടെ സ്വീകരിച്ച ഒരു രാജ്യത്തും താൻ പോയിട്ടില്ല .
കറാച്ചിയിൽ കോൺസൽ ജനറലായി നിയമിതനായപ്പോൾ എല്ലാവരും തന്നെയും ഭാര്യയെയും നോക്കുകയായിരുന്നു . പാകിസ്താനൊപ്പം ഒരു മേശക്കപ്പുറത്ത് ഇരിക്കാനുള്ള ധൈര്യം നിലവിൽ ഇന്ത്യക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇന്ത്യക്കാരിൽ ഭൂരിഭാഗവും പാകിസ്താൻ അനുകൂല നിലപാടാണ് ആഗ്രഹിക്കുന്നതെന്നുമാണ് മണി ശങ്കർ അയ്യർ പറഞ്ഞത്.















