ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും; വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 25ന്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും; വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 12:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്.

ഫെബ്രുവരി 25 നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു

പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനമാണ് കുത്തിയോട്ട വൃതം ആരംഭിക്കുന്നത്. കുത്തിയോട്ട നേർച്ചയ്‌ക്കായി 606 ബാലന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലി നടക്കും. പത്തു വയസ്സിന് താഴെയുള്ള ബാലികമാരാണ് താലപ്പൊലിയിൽ പങ്കെടുക്കുന്നത്.

ഒൻപതാം ഉത്സവദിവസം പൊങ്കാല കഴിഞ്ഞ് രാത്രിയോടെ ദേവി മണക്കാട് ശാസ്താം കോവിലിലേയ്‌ക്ക് എഴുന്നള്ളുന്നു. കലാപരിപാടികളും കുത്തിയോട്ട ബാലന്മാരും സായുധ പോലീസും അകമ്പടി സേവിക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 26ന് രാത്രി 9.45ന് കാപ്പഴിക്കും. 12.30ന് നടക്കുന്ന ഗുരുതി തർപ്പണത്തോടുകൂടി പൊങ്കാല മഹോത്സവം സമാപിക്കും.

അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ നടക്കുന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന് വൈകീട്ട് ആറിന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും. സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി.ശോഭ, സെക്രട്ടറി കെ.ശരത്കുമാർ, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ. ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ട്രഷറർ എ.ഗീതാകുമാരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

 

Tags: Attukal Ponkala2024Attukal 2024
Share
Tweet
SendShare

More News from this section

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies