തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും; തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു; അഭിലാഷ് പിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും; തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു; അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി.ജി ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ തനിക്ക് നൽകിയ പിന്തുണ ഓർത്തെടുത്തുകൊണ്ടാണ് അഭിലാഷ് പിള്ള ദുഃഖം രേഖപ്പെടുത്തിയത്. തമ്പുരാൻ ആവശ്യപ്പെട്ട ഒരു വലിയ കാര്യം, ചരിത്രത്തിൽ പറയാൻ ബാക്കി വച്ച ഒരു വലിയ സത്യം ഒരിക്കൽ തിരക്കഥയാക്കുമെന്നും അഭിലാഷ് പിള്ള പറഞ്ഞു.

അഭിലാഷ് പിള്ളയുടെ വാക്കുകൾ,

മാളികപ്പുറം സിനിമ റിലീസ് ആയി 3 ദിവസം കഴിഞ്ഞ് എനിക്ക് വന്ന ഒരു ഫോൺ കോളിന് മറുതലക്കൽ ഞാൻ കേട്ട ശബ്ദം ഒരു കാലത്ത് നാട് ഭരിച്ച പന്തളം രാജകുടുംബത്തിലെ ഇന്നത്തെ തലമുറയിലെ തമ്പുരാന്റെയായിരുന്നു. പത്ത് മിനിറ്റോളം സംസാരിച്ച തമ്പുരാൻ പറഞ്ഞ നല്ല വാക്കുകൾ ഒരു അനുഗ്രഹം പോലെ ശിരസ്സിൽ ഇന്നുമുണ്ട്. തിരുവാഭരണം കാണാൻ മാളികപ്പുറം ടീമിനെ അദ്ദേഹം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അന്ന് കൊട്ടാരത്തിൽ വച്ച് രാജകുടുംബം തന്ന ആദരവ് തന്നെയാണ് മാളികപ്പുറം ടീമിന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും. തമ്പുരാൻ തന്ന അയ്യപ്പരൂപവും എന്റെ കൈ പിടിച്ചു അയ്യപ്പൻ അനുഗ്രഹിച്ച കൈകളാണ് എന്ന് പറഞ്ഞതും ഒരു എഴുത്തുകാരന് കിട്ടിയ വലിയ ആദരവിൽ ഒന്നാണ്.

പിന്നീട് കവടിയാർ കൊട്ടാരത്തിൽ വച്ച് ഒരിക്കൽ കൂടി തമ്പുരാനേ കണ്ട ദിവസം തലയിൽ തൊട്ടനുഗ്രഹിച്ചു തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ കാര്യം അത് ഒരിക്കൽ ഞാൻ യാഥാർത്ഥ്യമാക്കും. ഇനിയും ചരിത്രത്തിൽ പറയാൻ ബാക്കി വച്ച ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും. മനസ്സിൽ അത്രയും സ്നേഹത്തോടെ ബഹുമാനത്തോടെ പ്രാർത്ഥനയോടെ തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

Tags: Abhilash PillaiPG Sasikumar Varma
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies