മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 44-ാമത് വിവാഹാർത്ഥി മേള മാർച്ച് 10ന്. സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് മേള നടക്കുമെന്ന് എന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. വിവാഹാർത്ഥികൾക്ക് https://snmsmatrimony.com/mamnew/ എന്ന ലിങ്കിൽ കയറി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഹാളിലെ സ്ക്രീനിൽ തെളിയും. യോജിക്കുന്നവരോട് നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യമുണ്ട്. സമിതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം പേരുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9769359089, 9819020996, 9820644950