ദുബായ്: ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നിലയിൽ പ്രവർത്തിക്കണമെന്നും, സാഹോദര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരെയും പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം. സാങ്കേതികവിദ്യയിൽ പുരോഗതിയുണ്ടായിട്ടും ഭക്ഷണം, ആരോഗ്യം, ജലം, ഊർജ സുരക്ഷ എന്നിവയുൾപ്പെടെ മുൻനൂറ്റാണ്ടിലെ വെല്ലുവിളികൾ വർധിച്ചു വരികയാണെും ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവിതത്തിൽ തങ്ങളുടെ ഇടപെടൽ വളരെ കുറവാണെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ജോലിയാണ്. ‘മിനിമം ഗവൺമെന്റ്, മാകസിമം ഗവേണൻസ്’ എന്ന മന്ത്രമാണ് താൻ പിന്തുടരുന്നത്. 21-ാം നൂറ്റാണ്ടിൽ ലോകം ആധുനികതയിലേക്ക് നീങ്ങുന്നു, എന്നാൽ മുൻ നൂറ്റാണ്ടിലെ വെല്ലുവിളികൾ കൂടുതൽ തീവ്രമാകുകയാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, ജലസുരക്ഷ, വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാം കാര്യങ്ങളും ജനങ്ങൾക്ക് ഉറപ്പ് വരുത്തി ഓരോ സർക്കാരും പൗരന്മാരോടുള്ള ഉത്തരവാദിത്തം നിർവഹിച്ച് കൊണ്ടിരിക്കുകയാണ്.
ഏത് സമീപനത്തോടെയാണ് മുന്നോട്ട് പോകേണ്ടതെന്ന് എല്ലാം സർക്കാരിന് മുന്നിലും ഉയർന്നുവരുന്ന ചോദ്യമാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഒപ്പം കൂട്ടുന്ന സർക്കാരുകളാണ് ഇനിയുള്ള ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
Addressing the @WorldGovSummit in Dubai. https://t.co/LbnkRo2sbO
— Narendra Modi (@narendramodi) February 14, 2024
ലോകമെമ്പാടുമുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമായി ലോക ഗവൺമെന്റ് ഉച്ചകോടി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയുടെയും വാണിജ്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ് ദുബായ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.