അപഹാസ്യമായ പ്രമേയം; ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിന് അപാര തൊലിക്കട്ടി തന്നെ: വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപഹാസ്യമായ പ്രമേയം; ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിന് അപാര തൊലിക്കട്ടി തന്നെ: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത്രയും അപഹാസ്യകരമായ പ്രമേയം ഇതുവരെ ആരും പാസാക്കിയിട്ടില്ല. ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞില്ല അതാണ് ആകെയുള്ള ആശ്വാസമെന്നും മുരളീധരൻ പരിഹസിച്ചു.

പിണറായി വിജയനും ശശീന്ദ്രനും എന്തിനാണ് കേരളത്തിന്റെ ഭരണാധികാരികളായി ഇരിക്കുന്നത്. പെൻഷൻ കിട്ടിയില്ലെങ്കിൽ മോദി, അരി കിട്ടിയില്ലെങ്കിൽ മോദി. ആനയെയും പുലിയെയും തടയാൻ കേന്ദ്ര നിയമം വേണം എന്ന് പറയാൻ അപാര തൊലിക്കട്ടി വേണം.
വന്യജീവികളുടെ ആക്രമണം തടയാൻ കേന്ദ്ര സർക്കാർ 31 കോടി കേരളത്തിന് അനുവദിച്ചു. ആ തുക എന്ത് ചെയ്തു. 700-ലധികം പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന് ധനസഹായം കൊടുത്തോ..കേന്ദ്രമന്ത്രി ചോദിച്ചു.

വന്യജീവികൾ ജനവാസ മേഖലയിലിറങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേന്ദ്ര സർക്കാർ നിയമഭേദ​ഗതി ഇറക്കിയിരുന്നു. അതിർത്തി ഭിത്തികൾ, മുള്ള് വേലികൾ ഇതൊക്കെ സ്ഥാപിക്കാനായി നിർദ്ദേശം നൽകി. ഇതൊന്നും സംസ്ഥാനം നടപ്പിലാക്കിയിട്ടില്ല. കേരളത്തിലെ ജനങ്ങളെ അപഹാസ്യരാക്കുകയാണ് പിണറായി സർക്കാർ. നിയമസഭയെ കോമാളി ആക്കരുതെന്നും മുരളീധരൻ വിമർശിച്ചു.

Tags: MINISTERSTATE GOVERNMENTv muralidaran
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies