മുംബൈ: പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ 32-കാരന്റെ കാലാണ് സ്രാവ് കടിച്ച് മുറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാഗ്യം കൊണ്ടു മാത്രമാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വിക്കി ഗൊവാരി എന്ന യുവാവിനെയാണ് സ്രാവ് ആക്രമിച്ചത്. ഇതിന് പിന്നാലെ സ്രാവിനെ നാട്ടുകാർ പിടികൂടി. 200 കിലോഗ്രാം ഭാരമുള്ള സ്രാവിനെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.