സനാതനം സർവ്വം; ഭാരതത്തിൽ മാത്രമല്ല, ഇന്ത്യോനേഷ്യ മുതൽ ഓസ്ട്രേലിയ വരെ; ചില ഹിന്ദുക്ഷേത്രങ്ങൾ പരിചയപ്പെടാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സനാതനം സർവ്വം; ഭാരതത്തിൽ മാത്രമല്ല, ഇന്ത്യോനേഷ്യ മുതൽ ഓസ്ട്രേലിയ വരെ; ചില ഹിന്ദുക്ഷേത്രങ്ങൾ പരിചയപ്പെടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 08:10 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിൽ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളുണ്ട്. കൊത്തുപണികൾ കൊണ്ടും വാസ്തുവിദ്യയിലെ വൈവിധ്യം കൊണ്ടും മിക്ക ക്ഷേത്രങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങീ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ കംബോഡിയ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പലതിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന അഞ്ച് പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ പരിശോധിക്കാം…

അങ്കോർ വാട്ട്

ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഹിന്ദു ക്ഷേത്രമാണ് കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന അങ്കോർ വാട്ട്. യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഭഗവാൻ വിഷ്ണുവാണ് പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഘടനയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖമർ രാജാവായ സൂര്യവർമൻ രണ്ടാമനാണ് ഈ കൂറ്റൻ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസമയം തീർക്കുന്ന ക്ഷേത്രം 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. അപ്‌സര കന്യകമാരുടെ ശിൽപങ്ങൾ കൊത്തിയ ചുവരുകളാണ് ക്ഷേത്രത്തിന്റെ സവിശേഷത. കംബോഡിയയുടെ ദേശീയ പതാകയിൽ ക്ഷേത്രത്തിന്റെ മാതൃകയുണ്ട്.

പ്രംബനൻ ക്ഷേത്രം

ഹിന്ദു മതത്തിനും സനാതന സംസ്‌കാരത്തിനും ഇന്ത്യോനേഷ്യയിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഭാരതത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്തോനേഷ്യയിൽ എത്തിയ ഹിന്ദുക്കൾ നിരവധി ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും അവിടെ ആരംഭിച്ചു. ഇതിൽ പ്രധാനമാണ് പ്രംബനൻ ക്ഷേത്രം. ശിവൻ, വിഷ്ണു, ബ്രഹ്‌മാവ്
എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്ര സമുച്ചയത്തിൽ 240 ക്ഷേത്രങ്ങളുണ്ട്. എഡി എട്ടാം നൂറ്റാണ്ടിൽ ജാവയിലെ ശൈലേന്ദ്ര രാജവംശത്തിന്റെ ഭരണകാലത്താണ് ക്ഷേത്രം നിർമ്മിച്ചത്.

അക്ഷർധാം ക്ഷേത്രം

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അക്ഷർധാം ക്ഷേത്രം. ന്യൂജേഴ്സിയിലെ റോബിൻസ്വില്ലെ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 191 അടി ഉയരമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു ആത്മീയ നേതാവായ ഭഗവാൻ സ്വാമിനാരായണനാണ് 185 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. 12 വർഷമെടുത്ത് നിർമ്മിച്ച ക്ഷേത്രം2023 ഒക്ടോബർ 8-നാണ് വിശ്വാസികൾക്കായി സമർപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പശുപതിനാഥ ക്ഷേത്രം

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രത്തിൽ പശുപതിനാഥഭാവത്തിലുള്ള ശിവനാണ് പ്രതിഷ്ഠ. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ജയദേവ രാജാവാണ് പണികഴിപ്പിച്ചത്. ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. എങ്കിലും മറ്റുമതങ്ങളിലുള്ളവർക്ക് വാസ്തുവിദ്യ കാണുന്നതിനായി ക്ഷേത്ര മൈതാനത്ത് പ്രവേശിക്കാം.

ശിവ- വിഷ്ണു ക്ഷേത്രം

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ശിവ- വിഷ്ണു ക്ഷേത്രം 1994ലാണ് സമർപ്പിച്ചത്. ശിവനും വിഷ്ണുവുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

Tags: hindu temple5 majorout side india
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies