തൃശൂർ: രാജീവ് ഗാന്ധിയുടെ പ്രതിമയിൽ ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയുടെ ഫ്ലക്സാണ് രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കെട്ടിത്തൂക്കിയത്. തൃശൂർ ലൂർദ് പള്ളിയ്‌ക്ക് സമീപമുള്ള പ്രതിമയുടെ കഴുത്തിലാണ് ഫ്ലക്സ് ബോർഡ് കെട്ടിയിട്ടിരുന്നത്.
പ്രതിമയെ മറയ്‌ക്കുന്ന രീതിയിലായിരുന്നു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി.















