മുതിർന്ന മിനിസ്ക്രീൻ നടിയും നിർമ്മാതാവുമായിരുന്ന കവിത ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അമൃത്സറിലായിരുന്നു 67-കാരിയുടെ അന്ത്യം. ദുരദർശനിലെ ഉഡാൻ എന്ന പരമ്പരയിൽ കല്യാണി സിംഗ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കവിതയെ മിനി സ്ക്രീനിലെ താരമാക്കിയത്. സർഫിന്റെ പരസ്യത്തിലൂടെ ലളിതാ ജി എന്ന കഥാപാത്രമായെത്തി താരം ജനപ്രീതി ഇരട്ടിയാക്കി.
1989 മുതൽ 91 വരെയാണ് ഉഡാൻ ടെലികാസ്റ്റ് ചെയ്തത്. 2020 ലോക്ക് ഡൗൺ സമയത്ത് ജനപ്രീതി കണക്കിലെടുത്ത് വീണ്ടുമിത് റീ ടെലികാസ്റ്റ് ചെയ്തിരുന്നു. കവിതയാണ് പരമ്പരയുടെ രചന നിർവഹിച്ചതും സംവിധാനം ചെയ്തതും. റീ ടെലികാസ്റ്റിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സീരിയലിനെ കുറിച്ച് എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
കുറച്ചുവർഷമായി അർബുദത്തിന് ചികിത്സയിലിരിക്കെയാണ് നടി. അസുഖം മൂർച്ഛിച്ചതോടെ മൂന്നു ദിവസമായി അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടിയുടെ അന്ത്യകർമ്മങ്ങൾ ഉടനെയുണ്ടാകും. നടിയുടെ ഉറ്റ സുഹൃത്തായ സുചിത്ര വർമ്മയാണ് കവിതയ്ക്ക് കാൻസർ ബാധിച്ച കാര്യം ആദ്യം വെളിപ്പെടുത്തുന്നത്.
ഐപിഎസ് നേടിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഓഫീസറായ കാഞ്ചൻ ചൗധരി ഭട്ടാചാര്യയുടെ ഇളയ സഹോദരിയായിരുന്നു കവിത. തന്റെ സഹോദരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കവിത ഉദാൻ എന്ന പരമ്പര സംവിധാനം ചെയ്തത്.ഇന്ത്യയുടെ ആദ്യ വനിത ഡിജിപിയുമായിരുന്നു കാഞ്ചന ചൗധരി
1980s :: Lalita Ji ( Kavita Chaudhary ) In Surf Advertisement#RIP pic.twitter.com/vCS9shOpIS
— indianhistorypics (@IndiaHistorypic) February 16, 2024
“>