കർഷക സമരത്തിന്റെ പേരിൽ റോഡ് ഉപരോധിച്ചവർ അനാവശ്യമായി കാർ തടഞ്ഞു നിർത്തി ; ശരീരത്തിൽ സ്പർശിച്ചു : പരാതിയുമായി യുവതി

Published by
Janam Web Desk

ന്യൂഡൽഹി : കർഷക സമരത്തിന്റെ പേരിൽ റോഡ് ഉപരോധിക്കുന്നവർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി . വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സമരക്കാർ ഭാരത് ബന്ദ് ആചരിച്ചിരുന്നു.

ഇതിനിടെ റോഡ് തടയുന്നതിനെച്ചൊല്ലി കാറിലെത്തിയ രണ്ട് സ്ത്രീകളും ഒരു കൂട്ടം സമരക്കാരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി . ചില സമരക്കാർ തങ്ങളുടെ വാഹനം തടഞ്ഞതിനെ തുടർന്ന് സ്ത്രീകൾ പ്രകോപിതരായി.

മാത്രമല്ല സമരക്കാർ തങ്ങളെ സ്പർശിക്കാൻ ശ്രമിച്ചതായും യുവതികൾ പറഞ്ഞു. ‘ എന്തിനാണ് നിങ്ങൾ എനിക്കെതിരെ കൈ ഉയർത്തിയത്? നിങ്ങൾ എന്നെ ശല്യപ്പെടുത്തുന്നു … നിങ്ങൾ എന്നെ അനുചിതമായി സ്പർശിച്ചു.‘ എന്ന് യുവതി പറയുന്ന വീഡിയോയും പുറത്തു വന്നു.

Share
Leave a Comment