വ്രതം നോറ്റ് വിളക്കുകെട്ടുകളും തലയിൽ ചുമന്ന് ഭക്തർ ; ആറ്റുകാൽ ദേവിയുടെ മനം നിറയ്ക്കുന്ന പ്രത്യേക ചടങ്ങ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്രതം നോറ്റ് വിളക്കുകെട്ടുകളും തലയിൽ ചുമന്ന് ഭക്തർ ; ആറ്റുകാൽ ദേവിയുടെ മനം നിറയ്‌ക്കുന്ന പ്രത്യേക ചടങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം ; ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിച്ചതോടെ തലസ്ഥാന നഗരത്തിൽ വിളക്കുകെട്ട് ഘോഷയാത്ര തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നേർച്ചയായി വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്കെത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാനപ്പെട്ട നേർച്ച വഴിപാടാണ് വിളക്കുകെട്ട് . പൊങ്കാലയ്‌ക്ക് ഒരു ദിവസം മുൻപ് വരെ ക്ഷേത്രത്തിലേക്ക് വിളക്കുകെട്ടുകൾ നേർച്ചയായി എത്തും.

പണ്ട് കുരുത്തോല കൊണ്ടാണ് വിളക്കുകെട്ടുകൾ ഒരുക്കിയിരുന്നത്.പ്രത്യേകമായി രൂപകല്പന ചെയ്ത ചപ്രങ്ങളിൽ വാഴത്തട വച്ചു കെട്ടുന്നു. അതിനുശേഷം ദേവിയുടെ ഇഷ്ടപുഷ്പങ്ങളായ ചുവന്ന ചെമ്പകം, താമര, താഴം പൂ എന്നിവ കൊണ്ട് അലങ്കരിക്കും.

ഇരുപത് കിലോയോളം ഭാരം വരുന്ന വിളക്കുകെട്ട് തലയിലേന്തി നൃത്തച്ചുവടായാണ് ക്ഷേത്രത്തിലേക്കെത്തിക്കുന്നത്. ദുരെ നിന്നും വരുന്നവർ ലോറികളിൽ വിളക്കുകെട്ടുമായി എത്തുകയും ക്ഷേത്രത്തിനു ഒരു കിലോമീറ്റർ അപ്പുറത്ത് ഇറക്കിവച്ച് ഘോഷയാത്രയായി എത്തുകയും ചെയ്യും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നഗരം ചുറ്റിയുള്ള വിളക്കുകെട്ടുകളുടെ വരവ്

സന്ധ്യയ്‌ക്ക് വിളക്കു കത്തിച്ച ശേഷം നടത്തുന്ന പ്രത്യേക പൂജയ്‌ക്കു ശേഷമാണ് വിളക്കുകെട്ട് തലയിലേന്തുന്നത്. കാര്യസാധ്യത്തിനു തുടർച്ചയായി മൂന്നുതവണ വിളക്കുകെട്ട് നടത്തണമെന്നാണ് വിശ്വാസം. ഒരു വിളക്കുകെട്ടിനു പരമാവധി ഒരു ലക്ഷം രൂപ വരെ ചെലവ് വരും.

ഉത്സദിവസങ്ങളിൽ രാത്രി പന്ത്രണ്ട് മണിയോടെ വിളക്കുകെട്ടുകളെ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ പ്രവേശിപ്പിക്കും. അത്താഴപൂജയ്‌ക്ക് മുൻപ് വിളക്കുകെട്ടുകൾ പൂജിച്ച ശേഷം ക്ഷേത്രത്തിനു ചുറ്റും മൂന്നുതവണ വലംവയ്‌ക്കും. ഇതോടെ വിളക്കുകെട്ട് നേർച്ച അവസാനിക്കുയും നട അടയ്‌ക്കുകയും ചെയ്യും.

Tags: attukalAttukal 2024
Share
Tweet
SendShare

More News from this section

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies