ഇത്തവണ ദേവീദാസൻമാരാകാൻ 607 ബാലന്മാർ; ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണ ദേവീദാസൻമാരാകാൻ 607 ബാലന്മാർ; ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 09:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും. ദേവീദാസൻമാരാകാൻ 10 മുതൽ 12 വയസ് വരെയുള്ള 607 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം നോക്കുന്നത്. ദേവിയെ കുടിയിരുത്തി മൂന്നാം നാളിലാണ് വ്രതം ആരംഭിക്കുന്നത്.

ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലൻമാർ ദേവിയുടെ സന്നിധിയിലെത്തും. പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വച്ച് മേൽശാന്തിക്ക് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങി കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് കടക്കും. ഇനിയുള്ള ഏഴ് നാൾ ഇവർ ക്ഷേത്രത്തിൽ തങ്ങും. എന്നും പുലർച്ചെ ഉണർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് ദേവീനാമജപത്തോടെ ക്ഷേത്രം വലംവച്ച് ദേവിയെ നമസ്‌കരിക്കും. ഏഴ് ദിവസങ്ങൾ കൊണ്ട് 1008 നമസ്‌കാരങ്ങൾ പൂർത്തിയാക്കും. മഹിഷാസുര മർ‌ദ്ദിനിയുടെ മുറിവേറ്റ ഭടന്മാരെയാണ് ബാലന്മാർ പ്രതിനിധീകരിക്കുന്നത്.

കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് പൊങ്കാലദിവസമായ 25-ന് വൈകുന്നേരം നടത്തും. രാത്രി 11-ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പൂജകൾക്ക് ശേഷം പിറ്റേന്ന് പുലർച്ചെ തിരിച്ചെഴുന്നള്ളും. രാത്രി ദേവിയുടെ കാപ്പഴിക്കും. 12.30-ന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഉത്സവം സമാപിക്കും.

Tags: Attukal Bhagavati TempleKuttiyotta vrithamAttukal 2024
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies