ആയൂർവേദത്തിൽ സ്ഥിരം കേൾക്കുന്നതാണ് ത്രിഫല എന്നത്. സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും പ്രധാനിയാണ് ഇത്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുച്ചേരുന്നതാണ് ത്രിഫല. അവ മൂന്നും കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നകത് മുതൽ ദീർഘായുസ് വർദ്ധിപ്പിക്കുന്നതിനും ത്രിഫല സഹായിക്കും.
ആയൂർവേദമനുസരിച്ച് ത്രിഫല ചൂർണം വാത, കഫ, പിത്ത രോഗങ്ങളിൽ നിന്ന് മുക്തിയേകുന്നു. ഇതിന് പുറമേ ത്രിഫലയുടെ ഗുണങ്ങൾ അറിയാം
- കുടലിലെ വിഷാംശത്തെ ഇല്ലാതാക്കാൻ ത്രിഫല ചൂർണം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ത്രിഫല സഹായിക്കുന്നു. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
- ത്രിഫല പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. പ്രമേഹം മൂലമുണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ത്രിഫലയ്ക്ക് സാധിക്കും.
- തിമിരം, കാഴ്ചക്കുറവ്, ഗ്ലോക്കോമ തുടങ്ങിയ നേത്ര രോഗങ്ങളെ ചെറുക്കാനും ത്രിഫല സഹായിക്കുന്നു. സ്ഥിരമാക്കുന്നത് വഴി കാഴ്ചശക്തി മെച്ചപ്പെടുന്നതാണ്.
- വിറ്റാമിൻ സി, ടാന്നിൻസ്, ഫിനോൾസ്, പോളിഫെനോൾസ്, ഫ്ലേവോൺസ്, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകളും പോഷകങ്ങളും ത്രിഫലയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ത്രിഫറല സഹായിക്കുന്നു.
- ജലദോഷം, ചുമ, അലർജി, വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ ത്രിഫല സഹായിക്കുന്നു.
- ദന്ത പ്രശ്നങ്ങളോട് വിട പറയാനും ത്രിഫല സഹായിക്കുന്നു. മോണവീക്കം, പല്ലുവേദന തുടങ്ങിയവയെ ചെറുക്കാൻ ഇതിന് സാധിക്കുന്നു.
- മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ് ത്രിഫല. ത്രിഫല പൊടി വെളിച്ചെണ്ണയിൽ കലർത്തി തലയോട്ടിയിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. തിളക്കമാർന്ന മുടിക്ക് ആഴ്ചയിൽ രണ്ട് തവണ ഇപ്രകാരം ഉപയോഗിക്കാവുന്നതാണ്.
- ചർമ്മത്തെ മൃദുവാക്കാൻ ത്രിഫല ചൂർണത്തിന് സാധിക്കും. ചർമ്മത്തിലെ ചുളിവുകളെ ചെറുക്കാനും മുഖക്കുരുവും അതിന്റെ പാടുകളും കുറയ്ക്കാനും ഇത് സഹായിക്കും.