പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ വലിയ പിന്തുണക്ക് നന്ദി; 'ടർബോ' പാക്കപ്പിന് ശേഷം സംവിധായകൻ വൈശാഖ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ വലിയ പിന്തുണക്ക് നന്ദി; ‘ടർബോ’ പാക്കപ്പിന് ശേഷം സംവിധായകൻ വൈശാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വളരെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ടർബോയുടെ പാക്കപ്പിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

‘ ഈ യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, ഒരുപാട് ഓർമകൾ, ഒരുപാട് ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ എനിക്ക് ആത്മവിശ്വാസം നൽകി ഒപ്പം നിന്ന ടീമിന് നന്ദി. നിങ്ങൾ തന്ന പിന്തുണയായിരുന്നു എന്റെ ആത്മവിശ്വാസം’.

‘പ്രിപ്പെട്ട മമ്മൂക്ക നിങ്ങൾ നൽകിയ വലിയ പിന്തുണക്ക് നന്ദി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, കാരണം നിങ്ങളൊരു ജീവരക്ഷകനാണ്. മമ്മൂട്ടി കമ്പനിയുടെ പിന്തുണക്കും നന്ദി. ഒപ്പം നിങ്ങളുടെ പ്രാർത്ഥനക്കും ആശംസകൾക്കും എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’. വൈശാഖ് കുറിച്ചു.

മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കുന്നത്. മാസ്- കോമഡി- ആക്ഷൻ ചിത്രമായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനും ഓവർസീസ് പാട്‌നർ ട്രൂത്ത് ഗ്ലോബൽ ഫിലിംസ്‌നുമാണ്. വിഷ്ണു ശർമ്മ- ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്‌സ് പ്രഭു ആണ്.

Tags: MAMMOOTTYSUBTURBO
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies