പ്രശസ്ത പോൺതാരം കാഗ്നി ലിൻ കാർട്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമേരിക്കയിലെ വസതിയിലാണ് 36-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ സുഹൃത്തുക്കളാണ് താരം മരിച്ച വിവരം സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചത്.കുറച്ചു നാളായി അവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കാർട്ടറുടെ മാതാവ് ടീനയെ സഹായിക്കാൻ സുഹൃത്തുക്കൾ ഫണ്ട് കണ്ടെത്താനുള്ള കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. 2000 മുതലാണ് അവർ പോൺ ഇൻഡസ്ട്രിയിലെത്തുന്നത്. 2019ൽ ലോസ് ഏഞ്ചൽസിലേക്ക് മാറി, പോൾ ഡാൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒഹിയോ സ്റ്റുഡിയോയിലായിരുന്നു പരിശീലനം. 320 നീല ചിത്രങ്ങളിലാണ് അവർ അഭിനയിച്ചത്.