'ഗീത് മാല'യുടെ സുവർണശബ്ദത്തിന് വിട; ആകാശവാണിയെ ജനപ്രിയമാക്കിയ, ഭാരതത്തിൽ റേഡിയോ ശ്രോതാക്കളെ സൃഷ്ടിച്ച അമീൻ സയാനി അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗീത് മാല’യുടെ സുവർണശബ്ദത്തിന് വിട; ആകാശവാണിയെ ജനപ്രിയമാക്കിയ, ഭാരതത്തിൽ റേഡിയോ ശ്രോതാക്കളെ സൃഷ്ടിച്ച അമീൻ സയാനി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റേഡിയോ ശ്രോതാക്കളുടെ പ്രിയശബ്ദമായിരുന്ന ജനപ്രിയ അവതാരകൻ അമീൻ സയാനി വിടവാങ്ങി. 91-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിര്യാണ വാർത്ത മകൻ രാജിൽ സയാനിയാണ് സ്ഥിരീകരിച്ചത്.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് പിതാവിനെ ഉടൻ തന്നെ മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് രാജിൽ സയാനി അറിയിച്ചു. വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശവാണിയിലെ ​ഗീത് മാല അവതാരകനായി ശ്രോതാക്കളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ റേഡിയോ അനൗൺസറായിരുന്നു അമീൻ സയാനി. 1932 ഡിസംബർ 21-നായിരുന്നു ജനനം. റേഡിയോയിൽ എത്തിപ്പെട്ടത് മുതൽ പ്രേക്ഷകരുടെ ജനപ്രീതി അതിവേ​ഗം സ്വന്തമാക്കാൻ സയാനിക്ക് കഴിഞ്ഞിരുന്നു. വ്യത്യസ്തമായ അവതരണശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് സവിശേഷമാക്കിയത്. അദ്ദേഹത്തിന്റെ സ്വരമാധുര്യവും ആകർഷിപ്പിക്കുന്ന അവതരണ മികവും കാരണം ആകാശവാണിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു.

ഇം​ഗ്ലീഷ് ഭാഷയിൽ ബ്രോഡ്കാസ്റ്റിം​ഗ് ചെയ്ത് കൊണ്ട് കരിയർ ആരംഭിച്ച സയാനി, ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഹിന്ദി ബ്രോഡ്കാസ്റ്റിംഗിലേക്ക് മാറി. ആകാശവാണിയിലെ ​ഗീത് മാല എന്ന പരിപാടിയായിരുന്നു അമീൻ സയാനിയെ കൂടുതൽ ജനപ്രിയനാക്കിയത്. രാജ്യത്ത് റേഡിയോ ശ്രോതാക്കളെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പരിപാടിയായിരുന്നു ​ഗീത് മാല.

ഏറ്റവും മികച്ച ഹിന്ദി ​ഗാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി ​ഗീത് മാല എന്ന പരിപാടി ദേശീയ പ്രതിഭാസമായി മാറി. ദശാബ്ദങ്ങളോളം സ്ഥിരം ശ്രോതാക്കളെ സൃഷ്ടിച്ചെടുക്കാൻ ആകാശവാണിക്ക് ഇതിലൂടെ സാധിച്ചു. ​ബഹനോ ഓർ ബായിയോ (sisters and brothers) എന്ന് അഭിസംബോധന ചെയ്ത് ​ഗീത് മാല ആരംഭിച്ചിരുന്ന അമീൻ സയാനിയുടെ രീതി പോലും വലിയൊരു അടയാളപ്പെടുത്തലായി പിന്നീട് മാറി. ഏകദേശം അറുപത് വർഷത്തോളം റേഡിയോ അവതരണത്തിൽ തുടർന്ന അദ്ദേ​ഹം ഏകദേശം 54,000ത്തിലധികം റേഡിയോ പരിപാടികൾ അവതരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരുന്നു. വിവിധ പരസ്യങ്ങൾക്കും ജിം​ഗിൾസിനുമായി 19,000ലധികം വോയ്സ് ഓവറുകളും അദ്ദേഹം ചെയ്തു. നിരവധി സിനിമകളിൽ റേഡിയോ അവതാരകനായും സയാനി എത്തിയിട്ടുണ്ട്.

Tags: Ameen SayaniradioGeetmala
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies