13-ാം നൂറ്റാണ്ടിലെ എഞ്ചിനിയറിംഗ് വിസ്മയം; മുഖ്യ ശില്പിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം; ഭൂകമ്പത്തിൽ പോലും തകരാത്ത അത്ഭുത നിർമ്മിതി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13-ാം നൂറ്റാണ്ടിലെ എഞ്ചിനിയറിംഗ് വിസ്മയം; മുഖ്യ ശില്പിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം; ഭൂകമ്പത്തിൽ പോലും തകരാത്ത അത്ഭുത നിർമ്മിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ പാലംപേട്ട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. രാമലിംഗേശ്വര ക്ഷേത്രം അല്ലെങ്കിൽ രുദ്രേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന പൗരാണിക മന്ദിരം കാകതീയ ഭരണാധികാരി ഗണപതി ദേവന്റെ കാലത്ത് നിർമ്മിച്ചതാണ്.

ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം, ഇന്ത്യയിലെ ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. വാറങ്കൽ സന്ദർശിക്കുന്ന ഒരാൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത് . അതിമനോഹരമായ വാസ്തുവിദ്യയ്‌ക്കും സങ്കീർണ്ണമായ കൊത്തുപണികൾക്കും പേരുകേട്ട ഈ ക്ഷേത്രം 2014 മുതൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാകാതിയ രാജവംശത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്ന ഈ പൗരാണിക ക്ഷേത്രത്തെ കുറിച്ച് ചില വസ്തുതകൾ മനസിലാക്കാം…

1. കാകതീയ കാലഘട്ടത്തിൽ നിർമ്മിച്ചത്

കാകതീയ കലയുടെ ആസ്ഥാനമാണ് ഡെക്കാൻ പീഠഭൂമിയിലെ വാറങ്കൽ . അതിന്റെ നേർസാക്ഷ്യമായി നിലകൊള്ളുന്ന അതിശയകരമായ കലാസൃഷ്ടിയാണ് രാമപ്പ ക്ഷേത്രം . എ ഡി 1213 ൽ കാകതീയ ഭരണാധികാരി ഗണപതി ദേവന്റെ നേതൃത്വത്തിൽ മന്ത്രിയായ റെച്ചർല രുദ്രയാണ് ക്ഷേത്രം നിർമ്മിച്ചത്. ഏകദേശം 40 വർഷമെടുത്താണ് പണി പൂർത്തീകരിച്ചത്.

ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം. വിദേശ സഞ്ചാരിയായ മാർക്കോ പോളോ, ‘ഡെക്കാനിലെ മധ്യകാല ക്ഷേത്ര താരാപഥത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

2. മുഖ്യ ശില്പിയുടെ പേരിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മധ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണ് രാമപ്പ ക്ഷേത്രം. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വിവിധ അധിനിവേശങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, അത് ഇപ്പോഴും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. സാധാരണയായി, ഭാരതത്തിലെ ക്ഷേത്രങ്ങൾക്ക് ക്ഷേത്രത്തിന്റെ അധിപനായ ദേവന്റെ പേരാണ് നൽകുന്നത്. രാമലിംഗേശ്വരനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നതെങ്കിലും, പ്രധാന ശില്പിയായ രാമപ്പയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

3. അതിമനോഹരമായ വാസ്തുവിദ്യയും സങ്കീർണ്ണമായ കൊത്തുപണികളും

കാകതിയൻ ശില്പ കലയുടെ സ്വാധീനം പ്രകടമാക്കുന്ന വേറിട്ട വാസ്തുവിദ്യാ ശൈലിയാണ് ക്ഷേത്രത്തിൽ ഉടനീളം കാണാം.  നിർമ്മാണരീതിയുടെ അസാധാരണമായ, അനുകരിക്കുവാൻ സാധിക്കാത്ത ഒരു മാതൃകയാണ് രാമപ്പ ക്ഷേത്രമെന്ന് നിസംശയം പറയാം.
6 അടി ഉയരമുള്ള നക്ഷത്രാകൃതിയിലുള്ള അടിത്തറയിലാണ് ക്ഷേത്രം ഉയർത്തിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത നിരവധി സംതംഭങ്ങളുണ്ട്. അതോടൊപ്പം സൂര്യപ്രകാരം  കടന്നുച്ചെല്ലുന്ന വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞർ, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട് ക്ഷേത്രത്തിന്റെ ചുവരുകൾ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകൾ ചിത്രീകരിക്കുന്ന കൊത്തുപണികളാലും സമൃദ്ധമാണ്. ലോഹം പോലെയുള്ള ഫിനിഷിംഗ് ഉള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ശിൽപങ്ങൾക്ക് ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലെ പ്രശസ്തമായ ശിൽപങ്ങളോട് സാമ്യമുണ്ട്.

 

4. കാകതീയ കാലഘട്ടത്തിലെ ഒരു എഞ്ചിനീയറിംഗ് അത്ഭുതം

വാസ്തുവിദ്യാ വൈഭവത്തിന് പേരുകേട്ടതാണ് രാമപ്പ ക്ഷേത്രം. സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും പരിധിയില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു പോലും ചിന്തിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടികളാണത്രെ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

5. ഭൂകമ്പത്തെ അതിജീവിക്കുന്ന ടെക്‌നിക്ക്

ഭൂകമ്പത്തെ തടയാൻ ‘സാൻഡ്‌ബോക്‌സ് ടെക്‌നിക്ക്’ ഉപയോഗിച്ചാണ് അതിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഫൗണ്ടേഷന്റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്ന നിർമാണ വിദ്യയാണ് സാൻഡ്‌ബോക്‌സ് ടെക്‌നിക്’. അങ്ങനെ ചെയ്യുമ്പോൾ അടിത്തറ ഒരു കുഷ്യനെപ്പോലെ പ്രവർത്തിക്കുന്നതിനാൽ ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കില്ല.

5. എത്തിച്ചേരുവാൻ

തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ്

Tags: telanganaRamappa templeVarangal
ShareTweetSendShare

More News from this section

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

Latest News

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies