തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 46,000 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,750 രൂപയാണ് വില.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർദ്ധിച്ച് വില 5,760 രൂപയിലെത്തിയിരുന്നു. പവന് 200 രൂപ വർദ്ധിച്ച് 46,080 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.