'മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം' വിക്ഷേപിച്ചാലോ?! ബഹിരാകാശ മേഖലയിൽ പുത്തൻ മുന്നേറ്റം; ഞെട്ടാൻ തയ്യാറായിക്കോളൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം’ വിക്ഷേപിച്ചാലോ?! ബഹിരാകാശ മേഖലയിൽ പുത്തൻ മുന്നേറ്റം; ഞെട്ടാൻ തയ്യാറായിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 08:32 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. ‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘം. ലോഗിംഗ് കമ്പനിയായ സുമിറ്റോമോ ഫോറസ്ട്രിയും ഇവർക്കൊപ്പം നിർമ്മാണത്തിന് സഹായമേകുന്നുണ്ട്.

മഗ്നോളിയ മരം കൊണ്ടാണ് ഉപ​ഗ്രഹത്തിന്റെ നിർമ്മാണം. അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലെ (ഐഎസ്എസ്) വിള്ളലുകളെ പ്രതിരോധിക്കാൻ പേടകത്തിന് കഴിയുമെന്ന് ​ഗവേഷകസം​ഘം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഉപ​ഗ്രഹങ്ങൾ നിർമ്മിക്കുന്ന ലോഹങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായതും എളുപ്പത്തിൽ സംസ്കാരിക്കാനും സാധിക്കുന്നവയാണ് മരങ്ങൾ. അതിനാലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണത്തിന് ജാക്സ ഒരുങ്ങുന്നത്.

ഉപ​ഗ്രഹങ്ങൾ കത്തി നശിക്കുമ്പോൾ ഉണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങൾ കുറയ്‌ക്കാൻ ഇത്തരം പരിസ്ഥിതി സൗഹാർദ നിർമിതികൾക്ക് കഴിയുമെന്ന് ക്യോട്ടോ സർവകലാശാല വ്യക്തമാക്കുന്നു. ഭൂമിയിലെ ഓക്സിജനുമായി ചേരുമ്പോഴാണ് മരങ്ങൾ കത്തുന്നതും ചീയുന്നതും രൂപമാറ്റം സംഭവിക്കുന്നതൊക്കെ. എന്നാൽ ബഹിരാകാശത്ത് ഓക്സിജന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ തന്നെ ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ല. ബഹിരാകാശത്ത് മരം നശിക്കില്ലെന്നും ​ഗവേഷകനായ കോജി മുറാട്ട പറയുന്നു.

വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് പേടകം. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാകും മുഖ്യമായും പരിശോധിക്കുക. -150 ഡിഗ്രി സെൽഷ്യസ് മുതൽ 150 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂമിക്ക് പുറത്ത് ഉപ​ഗ്രഹം എപ്രകാരം പ്രതികരിക്കുമെന്നും താപവ്യതിയാനം എങ്ങനെയാകുമെന്നുമാകും ദൗത്യം പഠനവിധേയമാക്കുക.

Tags: NASAjappanJAXAWorld's First Wooden Satellite
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies