മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്ത് അവർക്ക് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്ത് അവർക്ക് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 08:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വോട്ട് ബാങ്ക് മാത്രമാണെന്നും, മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിഷൻ സിദ്ദിഖിയെ കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ വിമർശനം. യഥാർത്ഥത്തിൽ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു.

” കോൺഗ്രസ് മുസ്ലീങ്ങൾക്കൊപ്പമാണെന്നാണ് വാദം. എന്നാൽ മുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പാർട്ടിയാണ് കോൺഗ്രസ്. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടിയിട്ടാണ് തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന വാദം അവർ ഉയർത്തുന്നത്. സിഷൻ സിദ്ദിഖി ഇന്നത് സ്വയം മനസിലാക്കുന്നുണ്ടാകാം. മുംബൈയിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് നമ്മളെല്ലാവരും കണ്ടതാണ്. ഉദ്ധവിന്റെ ആളുകളാണ് ഇതിന് പിന്നിലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാലിന്ന് അവരുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുകയാണ്.

കോൺഗ്രസിൽ ചില ആൾക്കാർക്കൊഴികെ മറ്റാർക്കും തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. സിഷൻ ഇന്ന് നേരിടുന്ന പ്രശ്‌നം കോൺഗ്രസിലെ പല നേതാക്കളും വർഷങ്ങളായി അഭിമുഖീകരിക്കുന്ന കാര്യമാണ്. പാർട്ടിയിലെ നേതാക്കൾ തന്നെ ഈ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയാണെന്നും” ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. പാർട്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിഷൻ സിദ്ദിഖിയും രംഗത്തെത്തിയിരുന്നു.

ന്യൂനപക്ഷങ്ങളോടുള്ള പാർട്ടിയുടെ സമീപനം ശരിയല്ലെന്നും, തന്നെ സ്ഥാനത്ത് നിന്ന് നീക്കിയത് ശരിയായ നടപടി ആയിരുന്നില്ലെന്നും സിഷൻ സിദ്ദിഖി ആരോപിക്കുന്നു. സിഷൻ സിദ്ദിഖിയുടെ പിതാവ് ബാബ സിദ്ദിഖി ഈ മാസം ആദ്യം കോൺഗ്രസിൽ നിന്ന് രാജി വച്ച് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പാർട്ടിയ്‌ക്കുള്ളിൽ പോലും തന്റെ ഉത്തരവാദിത്വങ്ങൾ സ്വാതന്ത്ര്യത്തോടെ നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

Tags: CongressBJPShehzad Poonawalla
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies