ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളി സിമ്രൻജിത് സിങ്ങിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേരെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നാണ് സൂചന. സംഭവം നടന്ന് 3 ആഴ്ചകൾക്ക് ശേഷമാണ് അറസ്റ്റ്. ഇതുവരെ, ഈ സംഭവത്തിൽ വിദേശികൾക്ക് പങ്കുള്ളതായി ഒരു തെളിവും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. പിടികൂടിയ പ്രായപൂർത്തിയാകാത്തവരിൽ ഒരാൾ സിമ്രൻജീത് സിങ്ങിന്റെ ആദ്യ ഭാര്യയിലെ മകനാണ്.
ഈ മാസം 1 നാണ് ആക്രമണം നടന്നത്. രാത്രി 1.20ഓടെ സിമ്രൻജിത് സിങ്ങിന്റെ സൗത്ത് സറേയിലെ വസതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമണത്തിൽ തകർന്നു. തുടർന്ന് നടന്ന അന്വേഷണത്തിനിടെ രണ്ട് പേരെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവർക്കും ഏകദേശം 16 വയസ്സ് പ്രായമുണ്ടെന്നാണ് സൂചന . രണ്ട് പ്രതികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
കാനഡയിലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിമ്രൻജിത് സിങ്ങിന്റെ വീടിന് നേരെ വെടിവയ്പ്പ് നടന്നത്. സിമ്രൻജിത് സിംഗിന്റെ ആദ്യ ഭാര്യയുടെ മകനാണ് അറസ്റ്റിലായ പ്രതികളിലൊരാൾ എന്നാണ് റിപ്പോർട്ടുകൾ. അമ്മയോട് മോശമായി പെരുമാറിയതിന് പ്രതികാരം ചെയ്യാനാണ് യുവാവ് സിമ്രൻജീത് സിങ്ങിന്റെ വസതിക്ക് നേരെ വെടിയുതിർത്തത് ഈ എന്നാണ് സൂചന .സിമ്രൻജീത് സിങ്ങിന്റെ വീടിന് നേരെ വെടിയുതിർത്ത വെടിയുണ്ടകൾ ഇന്ത്യൻ സർക്കാർ സംഘടിപ്പിച്ച ആക്രമണമായി ചിത്രീകരിക്കാൻ ഖലിസ്ഥാനി സംഘം ഗൂഢാലോചന നടത്തിയിരുന്നു