ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നിന്നുള്ള മുസ്ലീം യുവാവിന്റെ വിവാഹ കാർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഹാഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കാർഡിലെ വാക്കുകൾ ആരംഭിക്കുന്നത് . മുസ്ലീം ആചാരപ്രകാരമല്ല മാറി ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടക്കുന്നതെന്നും കാർഡിൽ പറഞ്ഞിട്ടുണ്ട്. യുവാവ് തന്റെ വിവാഹ കാർഡ് തന്റെ സമുദായ അംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമല്ല, ഹിന്ദു മതവുമായി ബന്ധപ്പെട്ടവർക്കും നൽകിയിട്ടുണ്ട്.
ബഹ്റൈച്ച് കൈസർഗഞ്ചിലെ സഫിപൂർ ഗ്രാമത്തിൽ താമസിക്കുന്ന അഴുൽ ഖമറിന്റെ മകൻ സമീർ അഹമ്മദിന്റെ വിവാഹം ഫെബ്രുവരി 29 നാണ്. ജർവാൾ റോഡിൽ താമസിക്കുന്ന ജുമേരാത്തിയുടെ മകൾ സാനിയ ഖാത്തൂണുമായാണ് സമീറിന്റെ വിവാഹം നിശ്ചയിച്ചത് . ഹിന്ദു ആചാരപ്രകാരം അച്ചടിച്ച സമീർ അഹമ്മദിന്റെ വിവാഹ കാർഡ് ആരംഭിക്കുന്നത് ശ്രീ ഗണേശായ നമ എന്ന് പറഞ്ഞു കൊണ്ടാണ്.
അതിൽ, വരന്റെ പേരിനൊപ്പം ചിരഞ്ജീവിയെന്നും വധുവിന് ആയുഷ്മതി കുമാരി എന്നും എഴുതിയിരിക്കുന്നു .ഹിന്ദു വിവാഹ കാർഡുകളിൽ സാധാരണയായി ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ട്. ‘നിക്കാഹ്’ എന്നതിന് പകരം ഇവിടെ ‘ശുഭ് വിവാഹ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.ഇതിൽ വിവാഹത്തിന് ഒരു ദിവസം മുമ്പ് ഹിന്ദു സഹോദരങ്ങൾക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട് എന്നും പറയുന്നു.