പാചകക്കാരിയായ അമ്മ , കൂലിപ്പണിക്കാരനായ അച്ഛൻ ; 22-)0 വയസിൽ ഐപിഎസ് നേടിയ മകൻ ; ശ്രീകൃഷ്ണനെയും , ശ്രീമദ് ഭഗവദ് ഗീതയേയും വഴികാട്ടിയായി കാണുന്ന സഫിൻ ഹസൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാചകക്കാരിയായ അമ്മ , കൂലിപ്പണിക്കാരനായ അച്ഛൻ ; 22-)0 വയസിൽ ഐപിഎസ് നേടിയ മകൻ ; ശ്രീകൃഷ്ണനെയും , ശ്രീമദ് ഭഗവദ് ഗീതയേയും വഴികാട്ടിയായി കാണുന്ന സഫിൻ ഹസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 01:27 pm IST
Facebook
Twitter
WhatsAppTelegram

കഷ്ടപ്പാടും , ദാരിദ്രവും മാത്രം കണ്ട് വളർന്ന ബാല്യം . ജീവിതത്തോട് പടവെട്ടി പൊരുതിയപ്പോൾ സഫിൻ ഹസനെന്ന യുവാവ് സ്വന്തമാക്കിയത് ആരും കൊതിക്കുന്ന ഐ പി എസ് പദവി . 1995 ജൂലൈ 21 ന് ബനസ്കാന്തയിലെ പാലൻപൂരിനടുത്തുള്ള കനോദർ ഗ്രാമത്തിലാണ് സഫിൻ ഹസൻ ജനിച്ചത് . ഇടത്തരം കുടുംബത്തിൽ ജനിച്ചതിനാൽ വളരെ ലളിത ജീവിതമാണ് നയിച്ചിരുന്നത്. ഡയമൻഡ് കമ്പനിയിലായിരുന്നു മാതാപിതാക്കൾക്ക് ജോലി . എന്നാൽ സാമ്പത്തിക മാന്ദ്യം വന്നതോടെ ജോലി നഷ്ടപ്പെട്ടു . വിശപ്പിന്റെ രുചി അറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് . മക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റ് വീട്ടുകാരുടെ അടുക്കളയിൽ പാചകക്കാരിയായി മാറി അമ്മ .

ദിവസവേതനക്കാരനായി അച്ഛനും ഇറങ്ങിയതോടെ മൂന്ന് നേരം ആഹാരം കിട്ടിത്തുടങ്ങി . എന്നാൽ ജീവിതത്തോട് പട പൊരുതാനായിരുന്നു സഫിൻ ഹസന്റെ തീരുമാനം .കാനോദറിലെ സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു പഠനം. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സഫിൻ ഹസൻ ഐഎഎസ് ആകണമെന്ന് സ്വപ്നം കണ്ടു. അതിനുശേഷം ഗ്രാമത്തിലെ തന്നെ സർക്കാർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അതിനു ശേഷം സൂറത്തിൽ എഞ്ചിനീയറിംഗ് പഠിക്കാനെത്തി. ജീവിത ചിലവ് കൂടിയതോടെ കടലോരത്ത് ആഹാരസാധനങ്ങൾ വിൽക്കാൻ അച്ഛനും , അമ്മയ്‌ക്കുമൊപ്പം സഫിനും പോയിതുടങ്ങി.

എൻജിനീയറിങ് പഠനം കഴിഞ്ഞ് കോളേജില് പ്ലേസ് മെന്റ് ലഭിച്ചെങ്കിലും അത് സ്വീകരിച്ചില്ല . അദ്ദേഹം നേരിട്ട് യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമ്മർദ്ദം കാരണം സഫിൻ ജിപിഎസ്‌സി പരീക്ഷയും എഴുതി. ജിപിഎസ്‌സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ 34-ാം റാങ്കോടെയാണ് സഫിൻ വിജയിച്ചത്. ജി.പി.എസ്.സി പാസായതിന് ശേഷം ജില്ലാ രജിസ്ട്രാറായി നിയമിതനായെങ്കിലും കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം കൈവിടാൻ തയ്യാറായില്ല.

ജി.പി.എസ്.സി ഫലം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ,22 കാരനായ സഫിൻ യുപിഎസ്‌സി പാസായി , ഐപിഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ഹൈദരാബാദിൽ പരിശീലനം നേടി ഐപിഎസ് ഓഫീസറായി ജാംനഗറിൽ നിയമിതനായി. ഭാവ്‌നഗറിൽ ശ്രീകൃഷ്ണനെയും ശ്രീമദ് ഭഗവദ് ഗീതയെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് സഫിനെ ആളുകൾക്ക് ഏറെ പ്രിയങ്കരനാക്കിയത്.ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു . എന്നാൽ ശ്രീകൃഷ്ണനും , ഭഗവദ് ഗീതയും തന്റെ വഴികാട്ടിയാണെന്ന നിലപാടിൽ സഫിൻ ഉറച്ചു നിന്നു.

 

Tags: IPS
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies